നമ്മുടെ വീട്ടിലുണ്ടാകുന്ന സീസണൽ പഴങ്ങളെ ഒരിക്കലും അവഗണിക്കാൻ പാടില്ല. ഇന്ന് ഒട്ടുമിക്ക വീടുകളിലും ധാരാളമായി കാണാറുള്ള ഒരു വിദേശിയാണ് റംബൂട്ടാൻ. ഒരു എക്സോട്ടിക് ഫ്രൂട്ട് എന്നതിനപ്പുറം റംബൂട്ടാന് ഗുനിരവധി ഗുണങ്ങളുണ്ട്.
കാൽസ്യം, അയൺ, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, കോപ്പർ തുടങ്ങിയ ധാതുക്കൾക്കൊപ്പം വിറ്റാമിൻ സി, എ, ബി9 ഫോളേറ്റ് തുടങ്ങിയ അവശ്യ വിറ്റാമിനുകളാൽ സമ്പന്നമാണ് ഈ ഫലം . പ്രതിരോധശേഷി വർധിപ്പിക്കുകയും മികച്ച ദഹനത്തിന് സഹായിക്കുകയും ചെയ്യുക മുതൽ ഹൃദയത്തിന്റെ ആരോഗ്യത്തിനും തിളക്കമുള്ള ചർമ്മവും നിലനിർത്തുന്നതിൽ വരെ, റംബുട്ടാൻ ഉത്തമമാണ്.
ആരോഗ്യകരമായ ശരീരത്തിനും പ്രമേഹം, രക്തസമ്മർദ്ദം മുതലായ വിട്ടുമാറാത്ത രോഗങ്ങളെ ഇവ നിയന്ത്രിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക