ഗൂഗിള്‍ മാപ്പ് സെര്‍ച്ചില്‍ ഇന്ത്യ എന്ന് ടൈപ്പ് ചെയ്താല്‍ ഇനി ദേശീയ പതാകയ്ക്കൊപ്പം കാണിക്കുന്ന മാപ്പില്‍ ഇന്ത്യയുടെ പേര് ഭാരത് എന്നാക്കി. ഗൂഗിള്‍ മാപ്പിന്റെ ഹിന്ദി പതിപ്പിലാണ് ഈ പുതിയ മാറ്റം. ഭാരത് എന്ന് ടൈപ്പ് ചെയ്താലും രാജ്യത്തിന്റെ പേര് ഭാരത് എന്നാണ് മാപ്പ് കാണിക്കുന്നത്. ഇന്ത്യ, ഭാരത് എന്നിവ ദക്ഷിണേഷ്യയിലെ രാജ്യമാണെന്ന് ഇരുഭാഷകളിലായി വ്യക്തമാക്കിയിട്ടുണ്ട്. ഭാരത് എന്നതിന് കീഴില്‍ ഇന്ത്യയെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, മറ്റ് ഭാഷ പതിപ്പുകളില്‍ ഇന്ത്യയെന്ന് തിരഞ്ഞാല്‍ ഇന്ത്യയെന്ന് തന്നെയാണ് രേഖപ്പെടുത്തിയ മാപ്പാണ് ഗൂഗിള്‍ കാണിക്കുന്നത്. ഇംഗ്ലീഷ് പതിപ്പില്‍ ഭാരത് എന്ന് ടൈപ്പ് ചെയ്താലും ഇന്ത്യയെന്ന പേരാണ് രാജ്യത്തിന്റേതായി കാണിച്ചിട്ടുള്ളത്. കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗിക സംവിധാനങ്ങളില്‍ രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കി മാറ്റി കൊണ്ടിരിക്കുന്നിതിനിടെയാണ് ഗൂഗിള്‍ മാപ്പിലും ഈ മാറ്റം വന്നത്. സംഭവത്തില്‍ ഗൂഗിള്‍ ഇതുവരെ ഔദ്യോഗിക വിശദീകരണമോ പ്രതികരണമോ നടത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക