ഹൈദരബാദ്: തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബി.ആര്.എസ് സ്ഥാനാര്‍ഥിക്ക് കുത്തേറ്റു. മേഡക്കില്‍ നിന്നുള്ള ബി.ആര്.എസ് എംപി കോത പ്രഭാകര്‍ റെഡ്ഡിക്കാണ് കുത്തേറ്റത്. സിദ്ദിപേട്ട് ജില്ലയിലെ ദൗലതാബാദ് മണ്ഡലത്തിലെ സൂരംപള്ളി ഗ്രാമത്തില്‍ പ്രചാരണത്തിനിടെയാണ് അജ്ഞാതരുടെ ആക്രമണമുണ്ടായത്. സ്ഥാനാര്‍ത്ഥിയുടെ വയറിനാണ് കുത്തേറ്റത്. സംഭവത്തെ തുടര്‍ന്ന് അദ്ദേഹത്തെ സെക്കന്തരാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദുബാക്ക് നിയമസഭാ സ്ഥാനാര്‍ഥിയാണ് ഇദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക