തിരുവനന്തപുരം: തിരുവനന്തപുരം പെരുമാതുറയില്‍ വീടുകള്‍ക്ക് നേരെ ബോംബേറ്. സംഭവത്തില്‍ രണ്ട് യുവാക്കള്‍ക്ക് പരിക്ക്. രാത്രി പത്തരയോടെ കാറിലെത്തിയ നാലംഗ സംഘമാണ് ബോംബെറിഞ്ഞത്. ആക്രമണത്തില്‍ വീടിന്റെ ജനലുകള്‍ തകര്‍ന്നു. വാഹനങ്ങള്‍ക്കും വീടുകള്‍ക്കും കേടുപാട് സംഭവിച്ചു.
മാടന്‍വിളയില്‍ വീടുകള്‍ക്ക് നേരെ നാടന്‍ ബോംബേറാണ് ഉണ്ടായത്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. കാറിലെത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. ഗുണ്ടാ സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. ആക്രമണത്തില്‍ മാടന്‍വിള സ്വദേശികളായ അര്‍ഷിത്, ഹുസൈന് എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം നടന്നുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക