കാബേജും മുട്ടയും കൊണ്ട് രുചികരമായ ഒരു തോരൻ തയ്യാറാക്കി നോക്കിയാലോ. എങ്ങനെയാണ് ഇത് തയ്യാറാക്കുന്നത് എന്നും എന്തൊക്കെയാണ് ഇതിനായി വേണ്ടത് എന്നും നോക്കാം. ആദ്യം തന്നെ ക്യാബേജ് കഴുകി വൃത്തിയാക്കിയതിനു ശേഷം പൊടിയായി അരിഞ്ഞെടുക്കണം. പിന്നീട് കുറച്ച് സവാളയും ചെറുതായി അരിഞ്ഞെടുക്കാം. ഇതിലേക്ക് എരുവിന് ആവശ്യമുള്ള പച്ചമുളക് അരിഞ്ഞ് ചേർക്കാം.
പിന്നീട് ഒരു ചീനച്ചട്ടി അടുപ്പത്തു വെച്ചതിനുശേഷം അതിലേക്ക് കുറച്ച് എണ്ണ ഒഴിച്ച് കൊടുക്കണം. എണ്ണ നല്ലതുപോലെ ചൂടായി വരുമ്പോൾ കടുക് ഇട്ട് പൊട്ടിക്കാം. പിന്നീട് നമ്മൾ അരിഞ്ഞ മാറ്റിവച്ചിരിക്കുന്ന ക്യാബേജ്, പച്ചമുളക് സവാള എന്നിവ ചേർത്തു കൊടുക്കാം. പാകത്തിന് ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ചതിനുശേഷം ഇത് വേവാൻ അനുവദിക്കണം.
നല്ലതുപോലെ വെന്തുകഴിഞ്ഞാൽ ഇതിലേക്ക് ആവശ്യമുള്ള മുട്ട പൊട്ടിച്ചൊഴിക്കാം. ഇത് മിക്സ് ചെയ്ത് എടുത്തതിനുശേഷം നല്ലതുപോലെ പൊരിച്ചെടുക്കണം. രുചികരമായ ക്യാബേജ് മുട്ടത്തോരൻ റെഡി.
പ്രതികരിക്കാൻ ഇവിടെ എഴുതുക