ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന് വില വര്‍ധിപ്പിച്ചു. വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള സിലിണ്ടറിന് 102 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ കൊച്ചിയില്‍ സിലിണ്ടറിന്റെ വില 1842 രൂപയായി. അതേസമയം, ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല.
ഡല്‍ഹിയില്‍ 1731 രൂപയ്ക്ക് ലഭിച്ചിരുന്ന 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില 1,833 രൂപയായി ഉയര്‍ന്നു. മുംബൈയില്‍ സിലിണ്ടര്‍ വില 1785.50 രൂപയായും ചെന്നൈയില്‍ 1999.50 രൂപയായും കൂടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക