കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ രംഗത്ത്. ‘സ്പീക്കിംഗ് ഫോർ ഇന്ത്യ’ എന്ന തന്റെ പോഡ്കാസ്റ്റ് പരമ്പരയുടെ ഏറ്റവും പുതിയ എപ്പിസോഡിലാണ് സ്റ്റാലിൻ കേന്ദ്രത്തിനെതിരെ പ്രതികരിച്ചത്. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ വെട്ടിക്കുറയ്ക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് സ്റ്റാലിന്റെ രൂക്ഷ വിമർശനം ഉണ്ടായത്.
“ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ പ്രത്യയശാസ്ത്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിലൊന്നാണ് സംസ്ഥാന സ്വയംഭരണം. പ്രധാനമന്ത്രി മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ, സംസ്ഥാനത്തിന്റെ സ്വയംഭരണത്തിന് അനുകൂലമായി സംസാരിച്ചു, എന്നാൽ പ്രധാനമന്ത്രിയായ ശേഷം, ഇന്ത്യ, അതായത് ഭാരതം, സംസ്ഥാനങ്ങളുടെ ഒരു യൂണിയനായിരിക്കുമെന്ന ഭരണഘടനയുടെ ആദ്യ വരി അദ്ദേഹം വെറുക്കാൻ തുടങ്ങി എന്നാണ് അദ്ദേഹം പറഞ്ഞത്.
സംസ്ഥാനങ്ങളെ ഇല്ലാതാക്കി മുനിസിപ്പാലിറ്റികളാക്കി ചുരുക്കാനാണ് ബിജെപി ആഗ്രഹിക്കുന്നതെന്നും പ്രധാനമന്ത്രി മോദി മുഖ്യമന്ത്രിയായിരുന്നപ്പോൾ സംസ്ഥാനങ്ങളുടെ വികസനത്തിന് സഹായകമായ ഡൽഹി കേന്ദ്രീകൃതമല്ലാത്ത പദ്ധതികൾ നടപ്പാക്കണമെന്ന് പറഞ്ഞിരുന്നെന്നും എന്നാൽ പ്രധാനമന്ത്രിയായ ശേഷം ആസൂത്രണ കമ്മീഷൻ പിരിച്ചുവിട്ട് നീതി ആയോഗ് രൂപീകരിച്ചെന്നും സ്റ്റാലിൻ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക