തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവിയുടെ സഹോദര പുത്രനും നടനുമായ വരുൺ തേജും നടി ലാവണ്യ ത്രിപാഠിയും വിവാഹിതരായി. ഇറ്റലിയിലെ ടസ്കാനിയയിൽ വെച്ച് നടന്ന വിവാഹ ചടങ്ങിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. സൂപ്പർതാരങ്ങളായ ചിരഞ്ജീവി, പവൻ കല്യാൺ, അല്ലു അർജുൻ രാംചരൻ സായി ധരം തേജ് പഞ്ചാ വൈഷ്ണവ് തേജ് തുടങ്ങി നിരവധി താരങ്ങൾ വിവാഹത്തിൽ പങ്കെടുത്തു.
നവംബർ അഞ്ചിന് ഹൈദരാബാദിലാണ് വിവാഹ വിരുന്ന് നടക്കുന്നത്. വരുണിന്റെ പിതാവ് നാഗേന്ദ്ര ബാബു ചിരഞ്ജീവിയുടെ സഹോദരനാണ്. ‘മിസ്റ്റർ’ എന്ന 2017ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ച ഇരുവരും അന്നുമുതൽ പ്രണയത്തിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക