പ്രശസ്ത സംഗീതജ്ഞയും പ്രൊഫ ഓം ചേരി എൻഎൻ പിള്ളയുടെ ഭാര്യയുമായ പ്രൊഫ ലീല ഓം ചേരി അന്തരിച്ചു. 94 വയസ്സായിരുന്നു. ഡൽഹി സർവ്വകലാശാലയിൽ സംഗീത അധ്യാപികയായിരുന്ന ലീല ഓം ചേരി ആകാശവാണി ഓഡിഷൻ ബോർഡ്, ദൂരദർശൻ സീരിയൽ സെലക്ഷൻ ബോർഡ് തുടങ്ങിയവയിൽ അംഗമായും സേവനമനുഷ്ഠിച്ചു.
പ്രശസ്ത ഗായകനായ കമുകറ പുരുഷോത്തമന്റെ സഹോദരിയായ ലീല ഓം ചേരി സംഗീതത്തെക്കുറിച്ച് 200ൽ അധികം പഠനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നിരവധി പ്രമുഖർ ലീല ഓം ചേരിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക