ഇന്ദ്രജിത്ത്, ശ്രുതി രാമചന്ദ്രൻ എന്നിവരെത്തുന്ന അരുൺ ബോസ് ചിത്രം ‘മാരിവില്ലിൻ ഗോപുരങ്ങൾ’ലെ ടീസർ പുറത്തുവിട്ടു. കല്യാണം കഴിച്ചുള്ള ജീവിതവും കല്യാണം കഴിക്കാതെയുള്ള ജീവിതവുമാണ് ചിത്രം പറയുന്നതെന്നാണ് ടീസറിൽ നിന്ന് വ്യക്തമാകുന്നത്. ഒരു ഫീൽ ഗുഡ് ഫാമിലി എന്റർടെയ്നർ ആകും ചിത്രം. ചിത്രം ഉടൻ തിയറ്ററുകളിലെത്തും. സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കോക്കേഴ്സ് മീഡിയ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെർമീൻ സിയാദ് ആണ് ചിത്രം നിർമ്മിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് വിദ്യാ സാഗർ ആണ് സംഗീതം നൽകുന്നത്. ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത് പ്രമോദ് മോഹൻ ആണ്. സഹ സംവിധായകനും പ്രമോദ് തന്നെയാണ്. ശ്യാം പ്രകാശ് എംഎസ് ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. എഡിറ്റിംഗ് നിർവഹിക്കുന്നത് സംവിധായകൻ അരുൺ ബോസും ഷജൽ പി.വിയും ചേർന്നാണ്.
മലയാള സിനിമക്ക് ഒരുപാട് ഹിറ്റുകൾ സമ്മാനിച്ച കോക്കേഴ്സ് എന്ന ബാനറും സംഗീത സംവിധായകൻ വിദ്യാസാഗറും ഒത്തുചേരുന്ന പുതിയ ചിത്രമാണിതെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. വസിഷ്ട് ഉമേഷ്, ജോണി ആൻ്റണി, സലീം കുമാർ, വിഷ്ണു ഗോവിന്ദ് തുടങ്ങിയവരും സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക