കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐ.ആര്.ഇ.എല്‍. (ഇന്ത്യ)യില്‍ 88 ഒഴിവുകൾ. ഇതില്‍ 56 എണ്ണം ട്രെയിനി തസ്തികകളാണ്. പരിശീലനത്തിനുശേഷം സ്ഥിരനിയമനം ലഭിക്കും. മറ്റുള്ളവ സൂപ്പര്‍വൈസറി തസ്തികകളാണ്. ഇവയിലും സ്ഥിരനിയമനമാണ്. കേരളമടക്കം എവിടെയുമാകാം നിയമനം.
സൂപ്പര്‍വൈസറി ട്രെയിനി തസ്തികയിലെ ഒഴിവുകള്‍: ഗ്രാജ്വേറ്റ് ട്രെയിനി (ഫിനാന്‍സ്) – 3, ഗ്രാജ്വേറ്റ് ട്രെയിനി (എച്ച്.ആര്.) 4, ഡിപ്ലോമ ട്രെയിനി (സിവില്‍/മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/കെമിക്കല്‍) – 37, ട്രെയിനി (ജിയോളജിസ്റ്റ്/പെട്രോളജിസ്റ്റ്) – 8, ട്രെയിനി കെമിസ്റ്റ് – 4.
ഗ്രാജ്വേറ്റ് ട്രെയിനി (ഫിനാന്‍സ്) വിഭാഗത്തില്‍ അപേക്ഷിക്കാനുള്ള യോഗ്യത കൊമേഴ്സ് ബിരുദവും എച്ച്.ആര്. വിഭാഗത്തിലേത് ഏതെങ്കിലും ബിരുദവുമാണ്. ഡിപ്ലോമ ട്രെയിനികള്‍ക്ക് അതത് വിഭാഗത്തിലെ ത്രിവത്സര ഡിപ്ലോമ വേണം. പ്രവൃത്തിപരിചയം ആവശ്യമില്ല. സ്റ്റൈപ്പന്‍ഡ്: 37200 രൂപ. പ്രായം: 26.
നോണ്‍ യൂണിയനൈസ്ഡ് സൂപ്പര്‍വൈസര്‍ തസ്തികയില്‍ 32 ഒഴിവാണുള്ളത്. ഒഴിവുകള്‍: മൈനിങ് മേറ്റ് – 8, മൈനിങ് സൂപ്പര്‍വൈസര്‍ -1, ജൂനിയര്‍ രാജ്ഭാഷാ അധികാരി – 4, ജൂനിയര്‍ സൂപ്പര്‍വൈസര്‍ (കെമിക്കല്‍) – 4, ജൂനിയര്‍ സൂപ്പര്‍വൈസര്‍ (അഡ്മിന്) – 4, മൈനിങ് ഫോര്മാന് – 4, സൂപ്പര്‍വൈസര്‍ (ഇലക്ട്രിക്കല്‍) – 2, സൂപ്പര്‍വൈസര്‍ (സിവില്‍) – 2, സൂപ്പര്‍വൈസര്‍ (ഫിനാന്‍സ്) – 3.
എഴുത്തുപരീക്ഷയും സ്കില്‍ ടെസ്റ്റുമുണ്ടാകും. എഴുത്തുപരീക്ഷയ്ക്ക് തിരുവനന്തപുരവും കൊച്ചിയും പരീക്ഷാകേന്ദ്രങ്ങളാണ്. അപേക്ഷാഫീസ്: 500 രൂപ. വനിതകള്‍ക്കും എസ്.സി, എസ്.ടി, വിമുക്തഭടന്മാര്, ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗങ്ങള്‍ക്ക് അപേക്ഷാഫീസില്ല. അപേക്ഷ www.irel.co.in എന്ന വെബ്സൈറ്റ് വഴി അയക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബര്‍ 14 വരെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക