കോഴിക്കോട്: കോഴിക്കോട് ഫര്‍ണിച്ചര്‍ ഗോഡൗണില്‍ തീപിടിത്തം. കോഴിക്കോട് നൈനാൻ വളപ്പിലെ ഫർണിച്ചർ കടയിലാണ് വൈകീട്ട് അഞ്ചു മണിയോടെ തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ പെട്ടന്ന് തീപ്പടരുകയായിരുന്നു എന്നാണ് തൊഴിലാളികള്‍ പറയുന്നത്.
ഫര്‍ണിച്ചര്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്താണ് തീ ആദ്യം പടര്‍ന്നത്. പിന്നീട് താഴേക്കും തീപ്പടര്‍ന്നു. ഫയര്‍ ഫോഴ്സ് എത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക