വ്യായാമങ്ങളിലൂടെയും ഭക്ഷണരീതികളിലൂടെയും മാറ്റം വരുത്തി ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവരാണ് മിക്കവരും. ശരീരഭാരം കുറയ്ക്കുന്നതിനായി ഇപ്പോള്‍ ശ്രദ്ധനേടി കൊണ്ടിരിക്കുന്ന ഒന്നാണ് ജനപ്രിയ ജാപ്പനീസ് ഭക്ഷണക്രമമായ മോര്‍ണിങ് ബനാന ഡയറ്റ്. ഈ പുതിയ ഡയറ്റിങ്ങ് രീതി ഇപ്പോള്‍ ട്രെന്‍ഡാവുകയാണ്.
ഈ ഡയറ്റ് രീതിയില്‍ ഒരു ദിവസം തുടങ്ങുന്നതു തന്നെ പഴത്തിലൂടെയാണ്. രാവിലെ നാല് പഴം വരെ കഴിക്കാം. പഴം കഴിക്കുന്നതിനൊപ്പം വെള്ളം കുടിക്കാനും ശ്രദ്ധിക്കണം. ഈ ഡയറ്റ് പിന്തുടരുന്ന വ്യക്തി പിന്നീടുള്ള ഭക്ഷണം മിതമായ അളവിലായിരിക്കും കഴിക്കുക. ഈ ഡയറ്റില്‍ അത്താഴത്തിന് ശേഷം രാത്രി എട്ട് മണിക്ക് ശേഷം ലഘു ഭക്ഷണം കഴിക്കരുത്. ഭക്ഷണത്തിന് ശേഷം മധുരപലഹാരങ്ങളും ഒഴിവാക്കണം
പകല്‍ സമയത്ത് പാല്, കഫീന്‍, മദ്യം എന്നിവ ഒഴിവാക്കാനും ഈ ഡയറ്റില്‍ പറയുന്നുണ്ട്. ഓരോ വ്യക്തിക്കും വേണ്ടത്ര വിശ്രമം നല്കുന്ന തരത്തില്‍ ഉറക്കത്തിനും മുന്‍ഗണന നല്കുന്നു. ഈ ഡയറ്റ് ആരോഗ്യത്തിനും നല്ലതാണ്. പഴം കഴിച്ചാല്‍ വയറ് നിറഞ്ഞിരിക്കുന്നതിനാല്‍ പിന്നീട് ഭക്ഷണം കഴിക്കാനുള്ള ആഗ്രഹം കുറവായിരിക്കും. ഡയറ്റ് തുടങ്ങി തന്റെ ശരീരത്തിലെ മാറ്റങ്ങള്‍ കൃത്യമായി നിരീക്ഷിക്കേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക