അപ്പം, ഇടിയപ്പം, ചപ്പാത്തി, പുട്ട്, പൊറോട്ട എന്നിങ്ങനെ മിക്കവാറും എല്ലാ ബ്രേക്ക്ഫാസ്റ്റ് വിഭവങ്ങൾക്കുമൊപ്പം കഴിക്കാൻ കഴിയുന്ന ബെസ്റ്റ് കോംബിനേഷനാണ് ചിക്കൻ സ്റ്റ്യൂ. നാടൻ കേരളാസ്റ്റൈൽ ചിക്കൻ സ്റ്റ്യൂ തയറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ
ചിക്കൻ – അരക്കിലോ
എണ്ണ – രണ്ടു വലിയ സ്പൂൺ
കറുവാപ്പട്ട – ഒരു കഷണം
ഗ്രാമ്പൂ – മൂന്ന്
ഏലയ്ക്ക – മൂന്ന്
തക്കോലം – ഒന്ന്
പെരുംജീരകം – കാൽ ചെറിയ സ്പൂൺ
ഇഞ്ചി – ഒരിഞ്ചു കഷണം, നീളത്തിൽ അരിഞ്ഞത്
വെളുത്തുള്ളി – അഞ്ച് അല്ലി. നീളത്തിൽ അരിഞ്ഞത്
പച്ചമുളക് – രണ്ട്, നീളത്തിൽ അരിഞ്ഞത്
കറിവേപ്പില – ഒരു തണ്ട്
സവാള – ഒന്ന്, അരിഞ്ഞത്
ഉരുളക്കിഴങ്ങ് – ഒന്ന്, ചതുരക്കഷണങ്ങളാക്കിയത്
കാരറ്റ് – ഒന്ന്, ചതുരക്കഷണങ്ങളാക്കിയത്
തേങ്ങ ചുരണ്ടിപ്പിഴിഞ്ഞെടുത്ത രണ്ടാം പാൽ – രണ്ടു കപ്പ്
കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
തേങ്ങ ചുരണ്ടിപ്പിഴിഞ്ഞെടുത്ത ഒന്നാം പാൽ – ഒരു കപ്പ്
ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ
എണ്ണ – ഒരു വലിയ സ്പൂൺ
കടുക് – കാൽ ചെറിയ സ്പൂൺ
ചുവന്നുള്ളി – അഞ്ച്, അരിഞ്ഞത്
വറ്റൽമുളക് – രണ്ട്
കറിവേപ്പില – ഒരു തണ്ട്
പാകം ചെയ്യുന്ന വിധം
∙ചിക്കൻ കഴുകി വൃത്തിയാക്കി കഷണങ്ങളാക്കി വയ്ക്കുക.
∙പാനിൽ എണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ വഴറ്റുക.
∙നാലാമത്തെ ചേരുവ ചേർത്തു വഴറ്റി പച്ചമണം മാറുമ്പോൾ സവാള ചേർത്തു മൂന്നു മിനിറ്റു വഴറ്റണം.
∙ഇതിലേക്കു ആറാമത്തെ ചേരുവയും ചേർത്തു രണ്ടു മിനിറ്റു വഴറ്റി ഏഴാമത്തെ ചേരുവ ചേർത്തിളക്കി മൂടിവച്ചു വേവിക്കുക.
∙ചിക്കൻ വെന്തു പാകമാകുമ്പോൾ ഒന്നാം പാലും ഗരംമസാലപ്പൊടിയും ചേർത്തിളക്കി ചെറുതീയിൽ അഞ്ചു മിനിറ്റു വേവിക്കുക.
∙എണ്ണയിൽ പത്താമത്തെ ചേരുവ താളിച്ച് കറിയിൽ ചേർത്തു വിളമ്പാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക