പരീക്ഷാ ഹാളിലേക്ക് കയറുന്നതിനിടെ ഒമ്പതാം ക്ലാസ് വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചതായി റിപ്പോർട്ട്. ഗുജറാത്തിലെ അമ്രേലി സ്കൂളിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. മരണ കാരണം ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം.
രാജ്കോട്ടിലെ ജാസ്ദൻ സ്വദേശിയായ സാക്ഷി സാജോദര എന്ന 15കാരിയാണ് മരിച്ചത്. ശാന്തബാ ഗജേര സ്കൂളിലെ വിദ്യാർഥിയായ കുട്ടി, പരീക്ഷക്കായി ക്ലാസ് മുറിയിൽ പ്രവേശിക്കുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. അധ്യാപകരും സഹപാഠികളും കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരണപ്പെടുകയായിരുന്നു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക