ആസിഫ് അലി, നമിത പ്രമോദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി നിഷാന്ത് സാറ്റു സംവിധാനം ചെയ്യുന്ന ‘എ രഞ്ജിത്ത് സിനിമ’ എന്ന ചിത്രത്തിന്റെ ട്രെയിലർ നടൻ നിവിൻ പോളി പുറത്തുവിട്ടു.
കുടുംബ പശ്ചാത്തലത്തിൽ സൈക്കോളജിക്കൽ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിൽ ആസിഫ്, അലി നമിത പ്രമോദ് എന്നിവരെ കൂടാതെ സൈജു കുറുപ്പ്, ആൻസൺ പോൾ, ഹന്നാ റെജി കോശി, ജുവൽ മേരി, ഹരിശ്രീ അശോകൻ, അജു വർഗീസ്, കലാഭവൻ നവാസ്, രഞ്ജി പണിക്കർ, ജെ പി, കോട്ടയം രമേശ്, ജയകൃഷ്ണൻ,മുകുന്ദൻ, കൃഷ്ണ, കൃഷ്ണൻ ബാലകൃഷ്ണൻ, സന്തോഷ് ജോർജ് കുളങ്ങര, ജാസി ഗിഫ്റ്റ്, ജോർഡി ഈരാറ്റുപേട്ട, സബിത ആനന്ദ്, ശോഭാ മോഹനൻ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
നിഷാദ് പീച്ചി, ബാബു ജോസഫ് എന്നിവർ ചേർന്ന് ലൂമിനസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ ആണ് ചിത്രം നിർമ്മിക്കുന്നത്. സുനോജ് വേലായുധൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൽ ഗാനങ്ങൾ എഴുതിയിരിക്കുന്നത് റഫീഖ് അഹമ്മദ്, അജീഷ് ദാസൻ എന്നിവർ ചേർന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക