ഡൽഹിയിൽ വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. വൈകിട്ട് 4.15ഓടെ യാണ് ഡൽഹിയിലും തലസ്ഥാനം മേഖലയിലും ഭൂചലനം അനുഭവപ്പെട്ടത്. വടക്കേ ഇന്ത്യയിൽ മൂന്നു ദിവസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ ഭൂചലനമാണ് ഇത്.
ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം യുപിയിലെ അയോധ്യയാണ്. വെള്ളിയാഴ്ച രാത്രി നേപ്പാളിൽ ഉണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനമാണ് ഡൽഹിയിലും മറ്റ് വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക