നിരവധി ആരോഗ്യ ഗുണങ്ങളുള്ള പച്ചക്കറിയാണ് ക്യാരറ്റ്. ഡയറ്റില്‍ ക്യാരറ്റ് ഉള്‍പ്പെടുത്തുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ആന്റിഓക്സിഡന്റുകളും വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയതാണ് ക്യാരറ്റ്. അതുപോലെ തന്നെ ഫൈബര്‍ ധാരാളം അടങ്ങിയ ക്യാരറ്റ് പതിവായി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും.
വിറ്റാമിന്‍ എ ക്യാരറ്റില്‍ ധാരാളമുണ്ട്. ഇത് കാഴ്ചശക്തിക്ക് വളരെ പ്രധാനമാണിത്. അതിനാല്‍ കണ്ണിന്റെ ആരോഗ്യത്തിനും ക്യാരറ്റ് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. ഇവയുടെ ഗ്ലൈസമിക് സൂചികയും കുറവാണ്.
ക്യാരറ്റ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊളസ്ട്രോളും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും കുറയ്ക്കാനും ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളതും കലോറി വളരെ കുറഞ്ഞതുമായ ക്യാരറ്റ് വണ്ണം കുറയ്ക്കാനും സഹായിക്കുന്നതാണ്. ക്യാരറ്റിന് നിറം നല്‍കുന്നത് ബീറ്റാകരോട്ടിനാണ്. വളരെ ശക്തിയേറിയ ആന്റി ഓക്സിഡന്റാണിത്. ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഇവ മികച്ചതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക