മലയാളികളുടെ പ്രിയ താരം മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും മറ്റ് വിശേഷങ്ങളുമെല്ലാം അതിവേഗമാണ് വൈറലാകുന്നത്. കിടിലം ലുക്കിലുള്ള ചിത്രങ്ങളുമായി എത്തി താരം ആരാധകരെ ഞെട്ടിക്കാറുമുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയുടെ പുതിയ ഗെറ്റപ്പിലുള്ള ചിത്രങ്ങള്‍ വൈറലാവുകയാണ്.
മമ്മൂട്ടിക്കമ്പനിയാണ് സമൂഹ മാധ്യമങ്ങളിലൂടെ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുള്ളത്. ടര്‍ബോയുടെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇതെന്നാണ് സൂചന. മിഥുന് മാനുവല്‍ തോമസ് രചന നിര്‍വഹിക്കുന്ന മമ്മൂട്ടി ചിത്രമാണ് ടര്‍ബോ. മമ്മൂട്ടിക്കമ്പനിയാണ് ടര്‍ബോ നിര്‍മ്മിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ അഞ്ചാമത്തെ ചിത്രം കൂടിയാണ് ടര്‍ബോ.
കാതല്‍, കണ്ണൂര്‍ സ്ക്വാഡ്, നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക് എന്നിവയായിരുന്നു മമ്മൂട്ടി കമ്പനിയുടെ മറ്റ് ചിത്രങ്ങള്‍. സിനിമയുടെ ഷൂട്ടിംഗ് ഇന്ന് ആരംഭിക്കും. മധുരരാജയ്ക്ക് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിതെന്ന പ്രത്യേകത കൂടിയുണ്ട്. വിഷ്ണു ശര്‍മയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
https://www.facebook.com/mammoottykampanyofficial/posts/355405023669231?ref=embed_post
പ്രതികരിക്കാൻ ഇവിടെ എഴുതുക