പാലക്കാട്: ദോശ, ഇഡ്ഡലി എന്നിവയുടെ മാവിന് ഇന്ന് മുതല്‍ വില കൂടും. മാവിന് വില കൂട്ടാന്‍ ഉല്പാദകരുടെ സംഘടന തിരുമാനിച്ചതാണ് കാരണം. ഒരു കിലോ മാവിന് 45 രൂപയാക്കി വര്‍ധിപ്പിക്കാനാണ് തീരുമാനം. അരിയുടെയും ഉഴുന്നിന്റെയും ഉയര്‍ന്ന വിലയും വൈദ്യുതി നിരക്ക് വര്‍ധനയുമാണ് തീരുമാനത്തിന് കാരണം. മാവിന് വില വര്‍ധിച്ചതോടെ ദോശയുടെയും ഇഡ്ഡലിയുടെയും വില കൂട്ടാന്‍ ഹോട്ടല്‍ ഉടമകളും നിര്‍ബന്ധിതരാവുകയാണ്.
35 മുതല്‍ 40 രൂപ വരെയുണ്ടായിരുന്ന ഒരു പാക്കറ്റ് ദോശ മാവിന്റെ വില ഇന്നു മുതല്‍ അഞ്ചു രൂപ വര്‍ധിക്കും. മാവ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന അരിക്ക് കഴിഞ്ഞ 6 മാസത്തിനിടെ 10 രൂപയോളം വില കൂടി. 100 രൂപയ്ക്ക് ലഭിച്ച ഉഴുന്നിന്റെ വില 150 അയി. ഇതിനൊപ്പം ഇരുട്ടടിയായി വൈദ്യുതി നിരക്ക് വര്‍ധനവ് കൂടിയായതോടെ മാവ് നിര്‍മ്മിക്കുന്നവര്‍ക്ക് പിടിച്ച് നില്ക്കാന് സാധിക്കാതെയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക