‘ദി റെയില്‍വേ മെന്‍’ എന്ന വെബ് സീരിസിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. 1984 ലെ ഭോപ്പാല്‍ വാതക ദുരന്തത്തെ ആസ്പദമാക്കി ഒരുങ്ങുന്ന വെബ് സീരിസാണ്. നാല് എപ്പിസോഡുകളുള്ള മിനി സീരിസാണ് ‘ദി റെയില്‍വേ മെന്‍’. മാധവന്, കെ. കെ മേനോന്, ദിവ്യേന്ദു ശര്‍മ എന്നിവര്‍ക്ക് പുറമെ അന്തരിച്ച നടന് ഇര്ഫാന് ഖാന്റെ മകന് ബബില്‍ ഖാനും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഭോപ്പാല്‍ വാതക ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ നേതൃത്വ നിരയിലുണ്ടായിരുന്ന റെയില്‍വെ ജീവനക്കാര്‍ക്കുള്ള ആദരമാണ് ഈ സീരീസ്. ശിവ് രാവൈലാണ് സീരിസിന്റെ സംവിധായകന്. യഷ് രാജ് ഫിലിംസിന്റെ ആദ്യ വെബ് സീരീസ് പ്രൊഡക്ഷനാണിത്.
നവംബര്‍ 18 മുതല്‍ നെറ്റ്ഫ്ലിക്സിലൂടെ സീരിസ് പ്രദര്‍ശനമാരംഭിക്കും. അമേരിക്കന്‍ രാസവ്യവസായ ഭീമനായ യൂണിയന് കാര്‍ബൈഡ് കമ്പനിയുടെ ഇന്ത്യയിലെ ഭോപ്പാലിലുണ്ടായിരുന്ന കീടനാശിനി നിര്‍മ്മാണശാലയിലുണ്ടായ വ്യാവസായിക ദുരന്തമാണ് ഭോപ്പാല്‍ ദുരന്തം എന്ന് അറിയപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക