മണിരത്നം-കമൽഹാസൻ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘കെഎച്ച് 234’. സിനിമയുടെ പേരെന്തെന്നും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ആരെന്നുമെല്ലാം അറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകർ. എന്നാൽ കമല്‍ഹാസന്റെ പിറന്നാള്‍ തലേദിവസമായ ഇന്ന് ചിത്രത്തിന്റെ പേര് പ്രഖ്യാപിക്കും.
കമൽഹാസന്റെ ബാനറായ ബാനര്‍ രാജ് കമല്‍ ഫിലിംസ് ആണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഇന്ന് വൈകുന്നേരം അഞ്ച് മണിക്കാണ് സിനിമയുടെ ടൈറ്റിൽ അനൗൺസ്മെന്റ്. സിനിമയിലെ മറ്റു അഭിനേതാക്കൾ ആരൊക്കെയെന്നും നാളെ അറിയാൻ സാധിക്കും.
എ ആർ റഹ്മാനാണ് ചിത്രത്തിലെ സംഗീതം ഒരുക്കുന്നത്. ശ്രീകർ പ്രസാദാണ് എഡിറ്റിംഗ്. നേരത്തെ മണി രത്നത്തിന്റെ കന്നത്തിൽ മുത്തമിട്ടാൽ, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ഛായാഗ്രാഹകൻ രവി കെ ചന്ദ്രനാണ് പുതിയ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്.
അൻബറിവാണ് ആക്ഷൻ ഡയറക്ടര്‍മാര്‍. അൻബറിവാണ് ലിയോയ്ക്ക് വേണ്ടിയും വിക്രം സിനിമയ്ക്ക് വേണ്ടിയും സംഘട്ടനം ഒരുക്കിയത്. രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ് എന്നിവയുടെ ബാനറിൽ കമൽഹാസൻ, മണിരത്നം, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക