ഡല്‍ഹി: ഡല്‍ഹിയിലെ വായു ഗുണനിലവാരത്തില്‍ നേരിയ പുരോഗതിയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് മെച്ചപ്പെട്ട അവസ്ഥയാണ് ഉള്ളത്. സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്ട്രോള് ബോര്‍ഡിന്റെ (സിപിസിബി) കണക്കുകള്‍ പ്രകാരം നഗരത്തിന്റെ മൊത്തത്തിലുള്ള വായു ഗുണനിലവാര സൂചിക (എക്യുഐ) രാവിലെ 7 മണിക്ക് 396 ആണ്.
എന്നാല്‍ നഗരത്തിലെ നിരവധി എയര്‍ മോണിറ്ററിംഗ് സ്റ്റേഷനുകളിലെ എക്യുഐ ‘ഗുരുതര’ വിഭാഗത്തിലാണ് രേഖപ്പെടുത്തിയത്. ആനന്ദ് വിഹാറിലെ റിയല്‍ ടൈം മോണിറ്ററിംഗ് സ്റ്റേഷനില്‍ 43ലും ഓഖ്ല ഫേസ് 2 (422), രോഹിണി (444), പഞ്ചാബി ബാഗ് (437) എന്നിവിടങ്ങളില്‍ എക്യുഐ ഗുരുതര സാഹചര്യം ചൂണ്ടിക്കാട്ടി. വായുവിന്റെ മോശം ഗുണനിലവാരം കണക്കിലെടുത്ത് ഡല്‍ഹിയില്‍ നവംബര്‍ 13 മുതല്‍ നവംബര്‍ 20 വരെ ഒറ്റ-ഇരട്ട കാര്‍ പദ്ധതി നടപ്പാക്കും.
ഇന്നലെ ഡല്‍ഹിയുടെ മൊത്തത്തിലുള്ള വായു ഗുണനിലവാര സൂചിക (എക്യുഐ) 437 രേഖപ്പെടുത്തിയതോടെ ‘ഗുരുതര’ വിഭാഗത്തിലായിരുന്നു. പൂജ്യത്തിനും 50നും ഇടയിലുള്ള എക്യുഐ നല്ലത്, 51നും 100നും ഇടയില്‍ തൃപ്തികരം, 101നും 200നും ഇടയില്‍ മിതമായത്, 201നും 300 നും ഇടയില്‍ മോശം, 301നും 400നും ഇടയില്‍ വളരെ മോശം 401നും 500നും ഇടയില്‍ കഠിനമായത് എന്നിങ്ങനെയാണ് വായുഗുണ നിലവാരം കണക്കാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക