കണ്ണൂർ: നിരവധി സ്റ്റാർട്ടപ്പുകളുമായി കണ്ണൂർ സർവകലാശാല ഇന്നൊവേഷൻ ആൻഡ് ഇൻക്യുബേഷൻ ഫൗണ്ടേഷൻ. നവംബറിൽ അഞ്ച് സ്റ്റാർട്ടപ്പുകളാണ് പ്രവർത്തനം തുടങ്ങിയത്.
വിദഗ്ധരുടെ മാർഗനിർദേശവും നിക്ഷേപകരുമായി കൂടിക്കാഴ്ചയ്ക്കുള്ള അവസരവും ഓഫീസ് പ്രവർത്തിക്കുന്നതിനാവശ്യമായ സ്ഥലവും ഫൗണ്ടേഷനിൽ രജിസ്റ്റർചെയ്യുന്നവർക്ക് ലഭിക്കും. മൂന്നുവർഷത്തെ വിദഗ്ധ പരിശീലനമാണിവർക്ക് നൽകുന്നത്.
കണ്ണൂർ സർവകലാശാല ഇന്നൊവേഷൻ ആൻഡ് ഇൻക്യുബേ ഷൻ ഫൗണ്ടേഷൻ (കെ.യു.ഐ.എ.ഐ.എഫ്.) കമ്പനിയായാണ് രജിസ്റ്റർ ചെയ്തത്.
സെനവേറ്റീവ്, ഇൻഹോക് ടെക്നോളജീസ്, ഇൻഹോക് ടെക്നോളജീസ്, വെഡിങ് ഗാര, ടെക്വിങ്, ടെക്വിങ് എന്നിവയാണ് പുതിയ സ്റ്റാർട്ടപ്പുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക