ഷെയ്ൻ നിഗം, സണ്ണി വെയിൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി നവാഗത സംവിധായകനായ ശ്യാം ശശി ഒരുക്കിയിരിക്കുന്ന ‘വേല’ എന്ന ചിത്രത്തിന്റെ പ്രീ റിലീസ് ടീസർ റിലീസ് ചെയ്തു.
ഷെയ്ൻ നിഗവും സണ്ണി വെയിനും പോലീസ് കഥാപാത്രങ്ങളായി എത്തുന്ന ചിത്രം തീയറ്ററുകളിൽ എത്തും. ഒരു പോലീസ് കൺട്രോൾ റൂമിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന വേല പാലക്കാടും പരിസരപ്രദേശങ്ങളിലുമായാണ് ഷൂട്ടിംഗ് പൂർത്തിയാക്കിയത്.
യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടിയ ചിത്രത്തിലെ ഗാനങ്ങളുടെ സംഗീതസംവിധാനവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് പ്രശസ്ത സംഗീതസംവിധായകനായ സാം സിഎസ് ആണ്. ചിത്രത്തിന്റെ ഓവർസീസ് വിതരണം ട്രൂത്ത് ഗ്ലോബൽ ഫിലിംസും കേരളത്തിലെ വിതരണം ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസുമാണ് നിർവഹിക്കുന്നത്.
സിൻസിൽ സെല്ലിലോയ്ഡിന്റെ ബാനറിൽ എസ് ജോർജ് നിർമ്മിക്കുന്ന ചിത്രത്തിൽ അതിഥി ബാലൻ, സിദ്ധാർഥ് ഭരതൻ എന്നിവർ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ബാദുഷ പ്രൊഡക്ഷൻസ് ആണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക