ഒരു പനി അല്ലെങ്കില്‍ ചുമ വന്നാല്‍ നമ്മള് മിക്കവരും ആശ്രയിക്കുന്ന ഒന്നാണ് ചുക്ക് അല്ലെങ്കില്‍ ഇഞ്ചി. ചിലര്‍ ചായ തയ്യാറാക്കുമ്പോള്‍ തന്നെ അതില്‍ ഇഞ്ചി ചേര്‍ക്കാറുണ്ട്. ചിലര്‍ ഇഞ്ചി ചേര്‍ത്ത വെള്ളം കുടിക്കുന്നതും കാണാം. അതുപോലെ ചുമയ്ക്ക് ചുക്ക് കഴിക്കുന്നവരും ഉണ്ട്. അതുപോലെ തന്നെ ഇഞ്ചി കഴിക്കുന്നവരും ഉണ്ട്. ഇഞ്ചിയുടെ ആരോഗ്യഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
പണ്ടുകാലം മുതല്‍ പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇഞ്ചി പ്രധാന ഔഷധമായി ഉപയോഗിക്കുന്നുണ്ട്. വയറ്റില്‍ ഉണ്ടാകുന്ന ദഹന പ്രശ്നങ്ങള്‍ അകറ്റാന്‍ ഇഞ്ചിനീര് കുത്തിപിഴിഞ്ഞ് കുടിക്കുന്നത് വളരെ നല്ലതാണ്. പ്രത്യേകിച്ച് വയറുവേദന, അസിഡിറ്റി പ്രശ്നങ്ങള്‍ എന്നിവയെല്ലാം അകറ്റാന്‍ ഇഞ്ചി നല്ലതാണ്. വയറ്റില്‍ ഗ്യാസ് നിറഞ്ഞ് വയര്‍ ചീര്‍ത്താല്‍ ഇഞ്ചിയും ഉപ്പും അതുപോലെ വെളുത്തുള്ളിയും ചേര്‍ത്ത് ചവച്ചരച്ച് കഴിക്കുന്നത് വേഗത്തില്‍ തന്നെ ആശ്വാസം നല്കാന് സഹായിക്കുന്നുണ്ട്.
അതുപോലെ, രാവിലെ തന്നെ ഛര്‍ദ്ദിക്കാന്‍ വരല്, അല്ലെങ്കില്‍, വയറ്റില്‍ നിന്നും പോകാനുള്ള ബുദ്ധിമുട്ട് എന്നിവ അനുഭവപ്പെട്ടാല്‍ ഇഞ്ചി ഒരു കഷ്ണം വായയില്‍ ഇട്ട് ചവച്ചരച്ച് നീര് കഴിച്ചാല്‍ മതി. കൂടാതെ, ഇതില്‍ ആന്റിഓക്സിഡന്റ്സ് അടങ്ങിയിരിക്കുന്നതിനാല്‍ ഓക്സിഡേറ്റീവ് സ്ട്രെസ്സ് കുറയ്ക്കാന്‍ ഇത് സഹായിക്കുന്നുണ്ട്. ഇത് ക്രോണിക് ഡിസീസസ് കുറയ്ക്കാനും സഹായിക്കുന്നു. അതുപോലെ തന്നെ കഫക്കെട്ട് അകറ്റാന്‍ ഇഞ്ചി നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക