ഭക്ഷണത്തിനു രുചി കിട്ടാന്‍ വേണ്ടി ഉപയോഗിക്കുന്ന ഒന്നാണ് മല്ലിയില. എന്നാൽ രുചിക്ക് മാത്രമല്ല ശരീരത്തിന്റെ ആരോഗ്യത്തിനും ഇവ ഏറെ നല്ലതാണ്. പതിവായി മല്ലിയില കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
പ്രോട്ടീന്‍, അയേണ്‍, മഗ്നീഷ്യം, കാത്സ്യം, പൊട്ടാസ്യം, ഭക്ഷ്യനാരുകൾ, വിറ്റാമിനുകളായ സി, കെ തുടങ്ങിയവയൊക്കെ അടങ്ങിയതാണ് മല്ലിയില.
ആന്റി ഓക്സിഡന്റുകളുടെ കലവറ കൂടിയാണ് മല്ലിയില.
മല്ലിയിലയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ, വിറ്റാമിൻ സി, ആന്റി ഓക്സിഡന്റുകള്‍ തുടങ്ങിയവ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
ഫൈബര്‍ ധാരാളം അടങ്ങിയതാണ് മല്ലിയില. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറച്ച് ഇൻസുലിന്റെ അളവ് നിയന്ത്രിക്കാൻ മല്ലിയില സഹായിക്കും.
ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും നല്ല കൊളസ്ട്രോൾ ഉണ്ടാകാനും മല്ലിയിലയുടെ ഉപയോഗം സഹായിക്കും. അതുവഴി ഹൃദ്രോഗം തടയാനും ഹൃദയാരോഗ്യമേകാനും സഹായിക്കും.
ഫൈബര്‍ ധാരാളം അടങ്ങിയ മല്ലിയില ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കുടലിന്റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക