വീട്ടിൽ തന്നെ നമുക്ക് പപ്പായ ഉപയോഗിച്ച് ഒരു ഐസ്ക്രീം തയ്യാറാക്കി നോക്കിയാലോ. നല്ലതുപോലെ പഴുത്ത ഒരു പപ്പായ ആണ് ഇതിനായി വേണ്ടത്. പപ്പായ തൊലി കളഞ്ഞ് നല്ലതുപോലെ കഴുകി വൃത്തിയാക്കിയതിനു ശേഷം കുരുവെല്ലാം കളഞ്ഞ് ഒരു മിക്സിയുടെ ജാറിൽ ഇട്ട് നല്ലതുപോലെ അരച്ചെടുക്കണം. പിന്നീട് ഇത് മാറ്റിവയ്ക്കാം.
ഒരു ബൗളിലേക്ക് അല്പം കോൺഫ്ലവർ ഇട്ടു കൊടുക്കാം. ഇതിലേക്ക് നല്ലതുപോലെ തണുത്ത കുറച്ച് പാൽ ഒഴിച്ച് കട്ടയില്ലാതെ മിക്സ് ചെയ്ത് എടുക്കണം. ഇനി ഒരു പാൻ അടുപ്പത്ത് വച്ച് അതിലേക്ക് ഒരു ഗ്ലാസ് പാല് ഒഴിച്ചു കൊടുക്കാം.
പാല് നല്ലതുപോലെ തിളച്ചു വരാൻ അനുവദിക്കാം. നല്ലതുപോലെ തിളച്ചുവന്ന പാലിലേക്ക് നമ്മൾ മിക്സ് ചെയ്ത് മാറ്റിവച്ചിരിക്കുന്ന കോൺഫ്ലവർ ഒഴിച്ചു കൊടുക്കാം. ഇത് ഒന്ന് തിക്ക് കുറുകി വരുന്നതുവരെ കൈയ്യെടുക്കാതെ ഇളക്കി കൊടുക്കണം. നല്ലതുപോലെ ഇളക്കി യോജിപ്പിച്ചതിനുശേഷം തീ ഓഫ് ചെയ്ത ഇത് നമ്മൾ അരച്ച് റെഡിയാക്കി വെച്ചിരിക്കുന്ന പപ്പായയിലേക്ക് ചേർത്തു കൊടുക്കണം.
മധുരത്തിന് ആവശ്യമായ പഞ്ചസാരയോ മിൽക്ക് മെയ്ഡോ ചേർത്തു കൊടുക്കാം. നല്ലതുപോലെ ഇളക്കി യോജിപ്പിച്ചതിനുശേഷം ഒരു പാത്രത്തിൽ ആക്കി തണുക്കാനായി ഫ്രിഡ്ജിലേക്ക് മാറ്റാം. രണ്ടു മണിക്കൂറിന് ശേഷം ഫ്രിഡ്ജിൽ നിന്നും എടുത്ത ഒന്നുകൂടി ബീറ്റ് ചെയ്ത് എടുക്കാം. പിന്നീട് പത്രത്തിലാക്കി ഫ്രീസറിൽ വച്ച് 8 മണിക്കൂറിനു ശേഷം പുറത്തെടുക്കാം. രുചികരമായ നാച്ചുറൽ പപ്പായ ഐസ്ക്രീം റെഡി.
പ്രതികരിക്കാൻ ഇവിടെ എഴുതുക