വീടുകളിൽ പാറ്റകള്‍ ഉണ്ടാക്കുന്ന ശല്യവും ബുദ്ധിമുട്ടുകളും ചില്ലറയല്ല. പാത്രങ്ങളിലും ഷെല്ഫുകളിലും കയറി ഇറങ്ങുന്നതിനൊപ്പം അസുഖങ്ങള്‍ പരത്താനും ഈ പാറ്റകള്‍ കാരണമാവുന്നുണ്ട്. വീട്ടിൽ പാറ്റ ശല്യം അകറ്റാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
തിളച്ച വെള്ളം, കര്‍പ്പൂരം, ഒരു കഷണം പട്ട എന്നിവ കൊണ്ട് ഉണ്ടാക്കുന്ന മിശ്രിതമാണ് പല്ലിയെയും പാറ്റയെയും തുരത്താൻ സഹായിക്കുന്നത്. അതിനായി കര്‍പ്പൂരത്തിന്റെ 2 കട്ട തരിയായി പൊടിച്ചെടുക്കുക. അതുപോലെ പട്ടയുടെ കഷണവും നല്ല തരിയായി പൊടിച്ചെടുക്കണം. ഇത് രണ്ടും നല്ലതുപോലെ മിക്സ് ചെയ്ത ശേഷം ഒരു ഗ്ലാസ് തിളച്ച വെള്ളത്തിലേക്ക് ഇട്ടു കൊടുക്കുക. പൊടി ചേര്‍ത്ത വെള്ളം നല്ലതുപോലെ മിക്സ് ചെയ്യണം. വെള്ളം ഒന്ന് ചൂടാറി വരുമ്പോള്‍ ഒരു സ്പ്രേ ബോട്ടിലിലാക്കി സൂക്ഷിക്കാവുന്നതാണ്.
ശേഷം പാറ്റ ശല്യം കൂടുതലായുള്ള ഭാഗങ്ങളില്‍ സ്പ്രേ ചെയ്തു കൊടുത്താല്‍ മതി. ഇങ്ങനെ ചെയ്യുമ്പോള്‍ എത്ര കടുത്ത പാറ്റ, പല്ലി ശല്യവും ഇല്ലാതാക്കാൻ സാധിക്കുന്നതാണ്. യാതൊരുവിധ കെമിക്കലുകളും ഇല്ലാത്ത ഈ വെള്ളം തളിക്കുമ്പോള്‍ ഒരു പ്രത്യേക ഗന്ധമാണ് ഉണ്ടാവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക