സംസ്ഥാനത്തുടനീളം ഇ പോസ് മെഷീൻ തകരാറിലായതിനെ തുടർന്ന് റേഷൻ വിതരണം തടസ്സപ്പെട്ടു. ആധാര്‍ ഓതന്റിഫിക്കേഷൻ അടക്കം പരാജയപ്പെട്ടതോടെ ഇന്ന് രാവിലെ മുതൽ സംസ്ഥാനത്തെ റേഷൻകടകളിൽ റേഷൻ വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്.
റേഷൻ വിതരണത്തിൽ സമാനമായ ബുദ്ധിമുട്ട് കഴിഞ്ഞ മാസവും നേരിട്ടിരുന്നു. ഇ പോസ് മെഷീന്റെ സാങ്കേതിക പ്രശ്നം പരിഹരിക്കുന്നതിനായി ഭക്ഷ്യവകുപ്പ് ക്ലൗഡ് മാറ്റുകയും ബാൻഡ് വിത്ത് കൂട്ടുകയും ചെയ്തിരുന്നു. എന്നിട്ടും ഇ പോസ് മെഷീന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഭക്ഷ്യവകുപ്പിന് സാധിച്ചിട്ടില്ല.
രാവിലെ മുതൽ പലയിടങ്ങളിലും പ്രശ്നങ്ങൾ നേരിട്ടിരുന്നുവെങ്കിലും പത്തുമണിയോടെ റേഷൻ വിതരണം പൂർണമായും തടസ്സപ്പെടുകയായിരുന്നു. റേഷൻ വാങ്ങാൻ എത്തുന്ന ജനങ്ങൾ സാധനങ്ങൾ വാങ്ങാതെ മടങ്ങേണ്ട അവസ്ഥയാണ് എന്ന് റേഷൻ വ്യാപാരികൾ പറയുന്നു. കഴിഞ്ഞ ദിവസവും സമാനമായ അവസ്ഥ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക