വളരെയധികം ആദായകരമായ ഒന്നാണ് പശുപരിപാലനം. ശാസ്ത്രീയമായ പശു പരിപാലനം എങ്ങനെ ചെയ്യാം എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്നെല്ലാം അറിയുന്നതിനായി പരിശീലന പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്.
പത്തനംതിട്ട ജില്ലയിലെ അടൂർ അമ്മകണ്ടകരയിൽ പ്രവർത്തിക്കുന്ന ഡയറി എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് സെന്ററിലാണ് ‘ശാസ്ത്രീയമായ പശുപാലനം’ എന്ന വിഷയത്തിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. താല്പര്യമുള്ളവർക്ക് നവംബർ 13 മുതൽ നവംബർ 17 വരെ നടക്കുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്.
പരിശീലന പരിപാടിയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിയുന്നതിനും പരിപാടിയിൽ രജിസ്റ്റർ ചെയ്യുന്നതിനും ആയി 0473-4299869,9495390436 എന്നീ നമ്പറുകളിൽ വാട്സ്ആപ്പ് മുഖേനയോ വിളിച്ചോ ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക