പാലിൽ നിന്നും എങ്ങനെ പാലുൽപന്നങ്ങൾ നിർമ്മിക്കാം. നിങ്ങൾക്ക് പരിശീലനം നേടണമെന്ന് ആഗ്രഹം ഉണ്ടോ. അതിനായി അവസരം ഒരുക്കുകയാണ് പാലക്കാട് ജില്ലയിലെ ആലത്തൂരിൽ വാനൂരിലുള്ള ക്ഷീര പരിശീലന കേന്ദ്രം.
പാലുൽപന്നങ്ങൾ നിർമ്മിക്കുന്നതിനായി നവംബർ 20 മുതൽ നവംബർ 30 വരെ ക്ഷീര പരിശീലന കേന്ദ്രത്തിൽ വച്ച് നടക്കുന്ന പരിശീലന പരിപാടിയിൽ പാലക്കാട്, തൃശൂർ ജില്ലകളിലുള്ള ക്ഷീര കർഷകർ, കുടുംബശ്രീ അംഗങ്ങൾ, സംരംഭകർ എന്നിവർക്ക് പങ്കെടുക്കാവുന്നതാണ്.
135 രൂപയാണ് പ്രവേശന ഫീസ് ആയി ഈടാക്കുന്നത്. പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 2023 നവംബർ 17ന് രാവിലെ 11 മണിക്ക് മുൻപായി രജിസ്റ്റർ ചെയ്യേണ്ടതാണ്. പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ആധാർ, തിരിച്ചറിയൽ കാർഡ് എന്നിവയുടെ പകർപ്പ് സഹിതം പരിശീലന പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കും രജിസ്റ്റർ ചെയ്യുന്നതിനുമായി 9496839675, 9446972314 എന്നീ നമ്പറുകളിൽ വിളിക്കുകയോ [email protected], [email protected] എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുകയോ ചെയ്യാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക