കർഷകർക്ക് വിവിധ വിഷയങ്ങളിൽ സൗജന്യ പരിശീലനം നേടാൻ ഇതാ ഒരു സുവർണാവസരം. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറി പരിശീലന കേന്ദ്രത്തിലാണ് വിവിധ വിഷയങ്ങളിൽ കർഷകർക്ക് സൗജന്യമായി പരിശീലനം നൽകുന്നത്.
നവംബർ 15, 16 തീയതികളിൽ ഇറച്ചിക്കോഴി വളർത്തലിലും നവംബർ 21ന് കാട വളർത്തലിലും നവംബർ 24 നും 25 നും മുട്ടക്കോഴി വളർത്തലിലും സൗജന്യമായി പരിശീലനം നൽകുന്നു. താല്പര്യമുള്ള കർഷകർക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്ത പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്.
പരിപാടിയിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്യുന്നതിനായി 8590798131 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. പരിശീലന പരിപാടിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 0479-2457778 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റും വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക