പഴങ്ങള്‍ കഴിക്കുന്നത് പൊതുവേ ശരീരത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ് എന്ന് നമുക്ക് ഏവർക്കും അറിയാം. ഇവ കഴിക്കുന്നത് ശരീരത്തിന്റെയും ചര്‍മ്മത്തിന്റെയും ആരോഗ്യത്തിനും ഏറെ നല്ലതാണ്. പഴങ്ങള്‍ സാലഡായും ഷേക്കായും ജ്യൂസായുമൊക്കെ നാം ഡയറ്റില്‍ ഉള്‍പ്പെടുത്താറുണ്ട്. എന്നാല്‍ ചില ഭക്ഷണവിഭവങ്ങള്‍ പഴങ്ങള്‍ക്കൊപ്പം ചേര്‍ത്ത് കഴിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യുമെന്നാണ് ആയൂര്‍വേദം പറയുന്നത്. അത്തരത്തില്‍ പഴങ്ങള്‍ക്കൊപ്പം കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
പാലുൽപന്നങ്ങള്‍ക്കൊപ്പം പഴങ്ങള്‍ കഴിക്കരുത്. പാല്, തൈര്, ചീസ്, തുടങ്ങിയ പാലുൽപ്പന്നങ്ങളുമായി ചേരുമ്പോള്‍ പഴങ്ങൾ വിഷലിപ്തമാകുമെന്നാണ് വിദഗ്ധർ പറയുന്നത്.
പഴങ്ങളും പച്ചക്കറികളും ഒരുമിച്ച് കഴിക്കുന്നതും അവസാനിപ്പിക്കുക. ഇവ രണ്ടും ആരോഗ്യത്തിന് നല്ലതാണെങ്കിലും ഇവ ഒരുമിച്ച് കഴിക്കുന്നത് ദഹന പ്രശ്നങ്ങള്‍ ഉണ്ടാക്കും.
പഴങ്ങളും പച്ചക്കറികളും പോലെ പഴങ്ങൾക്കും ധാന്യങ്ങൾക്കും വ്യത്യസ്ത ദഹന സമയങ്ങളുണ്ട്. അതിനാല്‍ ധാന്യങ്ങൾക്കും പയർവർഗങ്ങൾക്കും ഒപ്പം പഴങ്ങള്‍ കഴിക്കുന്നതും ദഹന പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക