വയനാട്: വയനാട്ടിൽ കോഴിക്കൂട്ടിൽ പുലി കുടുങ്ങി. മുപ്പൈനാട് കാടാശേരിയിൽ കോൽക്കളത്തിൽ ഹംസ എന്നയാളുടെ വീട്ടിലെ കോഴിക്കൂട്ടിലാണ് പുലികയറിയത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.
വനം വകുപ്പെത്തി പ്രാഥമിക പരിശോധനകൾ നടത്തിയ ശേഷം പുലിയെ മറ്റൊരു കൂട്ടിലേക്ക് മാറ്റി. മുപ്പൈനാട് കാടാശേരിയിൽ കുറച്ച് നാളുകളായി പുലി ശല്യമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക