ബോളിവുഡ് ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് കരീനാ കപൂറും സെയ്ഫ് അലി ഖാനും. 2012 ല്‍ ആയിരുന്നു ഇരുവരുടെയും വിവാഹം.
കുടുംബജീവിതത്തിനും കരിയറിനും ഒരുപോലെ പ്രാധാന്യം നല്കുന്ന താരദമ്പതികള്‍ അഞ്ച് വര്‍ഷത്തെ ലിവ് ഇന്‍ റിലേഷന്‍ഷിപ്പിന് ശേഷമാണ് വിവാഹിതരാകുന്നത്. ഇപ്പോഴിതാ അത്തരമൊരു തീരുമാനം എടുക്കാനുള്ള സാഹചര്യത്തെക്കുറിച്ച് പറയുകയാണ് കരീന കപൂര്‍. ഡേര്‍ട്ടി മാഗസിന് നല്കിയ അഭിമുഖത്തിലാണ് കരീന ഇതേക്കുറിച്ച് പറയുന്നത്.
‘ഇന്ന് വിവാഹിതരാവുന്നതിന്റെ അര്‍ഥം നിങ്ങള്‍ക്ക് കുട്ടികളെ വേണം എന്നതാണ്. അല്ലാത്തപക്ഷം നിങ്ങള്‍ക്ക് ഒരുമിച്ച് ജീവിക്കാം. അതുപോലെ ഞങ്ങള്‍ അഞ്ച് വര്‍ഷം ഒരുമിച്ച് ജീവിച്ചു. ബന്ധം അടുത്ത ഘട്ടമായ വിവാഹത്തിലേക്ക് എത്തിയതിന്റെ കാരണം ഞങ്ങള്‍ രണ്ട് പേര്‍ക്കും കുട്ടികളെ വേണമെന്ന ആഗ്രഹമുണ്ടായതിനാലാണ്.’ കരീന ഡേര്‍ട്ടി മാഗസിന് നല്കിയ അഭിമുഖത്തില്‍ പറയുന്നു.
‘കുട്ടികളെ വളര്‍ത്തുന്നതിന് തന്റെ കാഴ്ച്ചപ്പാടും കരീന അഭിമുഖത്തില്‍ പങ്കുവെയ്ക്കുന്നുണ്ട്. ‘കുഞ്ഞുങ്ങളെ ഓരോ വ്യക്തികളായാണ് ഞങ്ങള്‍ കാണുന്നത്. ഞങ്ങള്‍ അവരെ ബഹുമാനിക്കുന്നു. അവര്‍ എങ്ങനെയാണോ അതുപോലെയാകട്ടെ എന്നാണ് ഞങ്ങള്‍ കരുതുന്നത്’.
‘അവരുടെ വഴി അവര്‍ സ്വയം കണ്ടെത്തിക്കോളും. മക്കളുമായി എല്ലാ കാര്യങ്ങളും ചെയ്യുന്നതിനൊപ്പം നമ്മള് സ്വയം ജീവിക്കാന്‍ മറക്കരുത്. സന്തോഷമായി ഇരിക്കുക എന്നതാണ് പ്രധാനം. അവര്‍ മിടുക്കന്മാരായി വളര്‍ന്നോളും. എന്റെ മാനസികാരോഗ്യത്തിന്റെ ഉത്തരവാദിത്തം എനിക്കുതന്നെയാണ്’, അഭിമുഖത്തില്‍ കരീന പറയുന്നു. രണ്ട് കുട്ടികളാണ് കരീന- സെയ്ഫ് ദമ്പതികള്‍ക്ക്. തൈമൂറും ജേയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക