പ്രശാന്ത് വർമ്മയുടെ ആദ്യ പാൻ ഇന്ത്യൻ ചിത്രമായ ‘ഹനു-മാൻ’ ലെ ‘സൂപ്പർ ഹീറോ ഹനുമാൻ’ എന്ന ഗാനം പുതിയ പുറത്തിറങ്ങി. കൃഷ്ണകാന്തിന്റെ വരികളിലൂടെ തമാശക്കാരനും അതേസമയം സാഹസികനുമായ ഹനുമാനെ ഈ ഗാനത്തിലൂടെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുകയാണ്.
തേജ സജ്ജ നായകനായെത്തുന്ന ‘ഹനു-മാൻ’ തെലുങ്ക്, ഹിന്ദി, മറാത്തി, തമിഴ്, കന്നഡ, മലയാളം, ഇംഗ്ലീഷ്, സ്പാനിഷ്, കൊറിയൻ, ചൈനീസ്, ജാപ്പനീസ് തുടങ്ങിയ ഭാഷകളിലായി 2024 ജനുവരി 12ന് റിലീസ് ചെയ്യും. വിഎഫ്എക്സ് വലിയ രീതിയിൽ ആവശ്യമുള്ള ‘ഹനുമാൻ’ പ്രശാന്ത് വർമ്മയുടെ സിനിമാറ്റിക് യൂണിവേഴ്സിൽ നിന്നുള്ള ആദ്യ ചിത്രമാണ്.
പ്രശാന്ത് വർമ്മ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രൈംഷോ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ കെ നിരഞ്ജൻ റെഡ്ഡി നിർമ്മിക്കുന്ന ചിത്രം ശ്രീമതി ചൈതന്യയാണ് അവതരിപ്പിക്കുന്നത്.
വരലക്ഷ്മി ശരത്കുമാർ പ്രധാന വേഷത്തിലും വിനയ് റായി വില്ലനായും എത്തുന്ന ഈ ചിത്രത്തിൽ അമൃത അയ്യരും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഗെറ്റപ്പ് ശ്രീനു, സത്യ, രാജ് ദീപക് ഷെട്ടി എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ദാശരധി ശിവേന്ദ്രയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ഗൗരഹരി, അനുദീപ് ദേവ്, കൃഷ്ണ സൗരഭ് എന്നിവർ ചേർന്നാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക