മിഡ് റേഞ്ച് ഉപഭോക്താക്കളെ ലക്ഷ്യമിട്ട് മികച്ച ഒരു ലാപ്ടോപ്പ് വിപണിയിൽ എത്തിച്ചിരിക്കുകയാണ് പ്രമുഖ ലാപ്ടോപ്പ് നിർമ്മാതാക്കളായ ഡെൽ. ഡെൽ ജി15-211 എന്ന ലാപ്ടോപ്പുകളാണ് ഡെൽ അവതരിപ്പിച്ചിരിക്കുന്നത്.
നിരവധി സവിശേഷതകൾ ഉൾക്കൊള്ളിച്ചാണ് ഈ ലാപ്ടോപ്പ് പുറത്തിറക്കിയിട്ടുള്ളത്. 15.6 ഇഞ്ച് ഡിസ്പ്ലേയാണ് ഈ ലാപ്ടോപ്പുകൾക്ക് നൽകിയിരിക്കുന്നത്. 1920 × 1080 പിക്സൽ റെസലൂഷനാണ് ഉള്ളത്.
ബ്ലൂടൂത്ത്, വൈഫൈ കണക്ടിവിറ്റി ഓപ്ഷനുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. Core i5 11th Gen പ്രോസസറിലാണ് പ്രവർത്തനം. Windows 11 Home ഓപ്പറേറ്റിംഗ് സിസ്റ്റമാണ് നൽകിയിട്ടുള്ളത്.
8 ജിബി റാം ആണ് ഈ മോഡലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്റ്റോറേജ് ഡ്രൈവ് ടൈപ്പ് SSD- യും, സ്റ്റോറേജ് ഡ്രൈവ് കപ്പാസിറ്റി 256 ജിബിയുമാണ്. 2.44 കിലോഗ്രാം വരെ ലാപ്ടോപ്പിന് ഭാരമുണ്ട്. ഡെൽ ജി15-211 ലാപ്ടോപ്പിന്റെ ഇന്ത്യൻ വിപണി വില 72,750 രൂപ മുതലാണ് ആരംഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക