സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന ‘പല്ലൊട്ടി 90s കിഡ്സ്’ എന്ന ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. ചിത്രത്തിന്റെ റിലീസ് ഡേറ്റ് അനൗൺസ്മെന്റ് ടീസർ അണിയറക്കാർ പുറത്തുവിട്ടു. 2024 ജനുവരി 5ന് ആണ് ചിത്രം തീയേറ്ററിൽ എത്തുക.
ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി അവതരിപ്പിക്കുന്ന ചിത്രം, മികച്ച ബാലതാരം, മികച്ച കുട്ടികളുടെ ചിത്രം, മികച്ച പിന്നണി ഗായകൻ ഉൾപ്പെടെ 3 സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും ബാംഗ്ലൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ശ്രദ്ധ നേടി, 14 മത് ജെ സി ഡാനിയൽ ഫൗണ്ടേഷൻ പുരസ്കാരം കരസ്ഥമാക്കി തുടങ്ങി നിരവധി അംഗീകാരങ്ങളാണ് പല്ലൊട്ടി 90s കിഡ്സ് എന്ന ചിത്രത്തിനെ തേടിയെത്തിയത്.
കണ്ണൻ, ഉണ്ണി എന്നീ രണ്ടു കുട്ടികളുടെ നിഷ്ക്കളങ്കമായ സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ഒപ്പം മനോഹരമായൊരു കുട്ടിക്കാലത്തിന്റെയും കഥയാണ് ‘പല്ലൊട്ടി 90 ‘s കിഡ്സ്’ ചിത്രത്തിന്റെ കഥ – സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് നവാഗതനായ ജിതിൻ രാജ് ആണ്. സിനിമാപ്രാന്തൻ ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ നടനും സംവിധായകനുമായ സാജിദ് യഹിയയും നിതിൻ രാധാകൃഷ്ണനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
സംവിധാനം, തിരക്കഥ രചന, ക്യാമറ, എഡിറ്റിംഗ്, അഭിനയം തുടങ്ങി ചിത്രത്തിന്റെ മറ്റു സാങ്കേതിക വശങ്ങളിൽ ഉൾപ്പടെ നാൽപ്പതോളം തുടക്കക്കാരാണ് ‘പല്ലൊട്ടിയിലൂടെ’ മലയാള സിനിമയിലേക്ക് കടക്കുന്നത്.
മാസ്റ്റർ ഡാവിഞ്ചി സന്തോഷ്, മാസ്റ്റർ നീരജ് കൃഷ്ണ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പല്ലൊട്ടിയിൽ മികച്ച ബാല താരത്തിനുള്ള സംസ്ഥാന പുരസ്കാരം മാസ്റ്റർ ഡാവിഞ്ചിയെ തേടിയെത്തിയിരുന്നു.. ബാലതാരങ്ങൾക്ക് പുറമെ മലയാളത്തിന്റെ പ്രിയതാരങ്ങളായ അർജുൻ അശോകൻ, ബാലു വർഗീസ്, സൈജു കുറുപ്പ്, സുധി കോപ്പ, ദിനേശ് പ്രഭാകർ, നിരഞ്ജനാ അനൂപ് തുടങ്ങിയവരും ശ്രദ്ധേയ വേഷങ്ങളിൽ പല്ലൊട്ടിയിൽ ഉണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക