ആരോഗ്യ സംരക്ഷണത്തിന്റെ ഒരു പ്രധാന ഘടകമാണ് വ്യക്തി ശുചിത്വവും പരിസര ശുചിത്വവും. വ്യക്തി ശുചിത്വത്തെ കുറിച്ച് തെറ്റായ ധാരണകളും നിലനില്‍ക്കുന്നുണ്ട്. കൃത്യമായ വ്യക്തി ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്. ശുചിത്വം പാലിക്കുന്നതിനെ ക്കുറിച്ച് നമുക്ക് കൃത്യമായ ബോധ്യം വേണം. കൃത്യമായി പാലിക്കേണ്ട വ്യക്തി ശുചിത്വങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
സോപ്പ്, വെള്ളം എന്നിവ ഉപയോഗിച്ച് കുറഞ്ഞത് 20 സെക്കന്റ് നേരത്തേക്ക് നന്നായി സ്ക്രബ്ബ് ചെയ്താണ് കൈകള്‍ വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്. സോപ്പില്ലാതെ വേഗത്തില്‍ കൈ കഴുകുമ്പോള്‍ രോഗാണുക്കള്‍ പൂര്‍ണമായി ഇല്ലാതാകുമെന്നത് തെറ്റായ ധാരണയാണ്.
ടവ്വലുകള്‍ കഴുകാതെ ഉപയോഗിക്കാനും പാടില്ല. ടവ്വലുകള്‍ക്ക് ബാക്ടീരിയയെ അതില്‍ നിലനിര്‍ത്താന്‍ സാധിക്കും. അതിനാല്‍ ഒരുപാട് കാലം ഒരേ ടവല്‍ ഉപയോഗിക്കരുത്. ടവ്വലുകള്‍ പതിവായി മാറ്റുകയും കഴുകുകയും വേണം.
ടൂത്ത് ബ്രഷ് ഒരുപാട് കാലം മാറ്റാതെ ഉപയോഗിക്കുന്നത് നമ്മുടെ ശുചിത്വത്തെ ബാധിക്കുന്ന ഒന്നാണ്. മൂന്നു മാസത്തില്‍ ഒരിക്കലോ അല്ലെങ്കില്‍ അതിലെ കുറ്റി രോമങ്ങള്‍ ദ്രവിച്ചാലോ ബ്രഷ് മാറ്റാന്‍ ശ്രദ്ധിക്കുക. പല്ലുകള്‍ക്കിടയില്‍ വൃത്തിയാക്കാതിരിക്കുന്നത് പോടുകള്‍ ഉണ്ടാകാനും മോണ രോഗങ്ങള്‍ക്കും കാരണമാകും. അതിനാല്‍ ഡെന്റല്‍ ഫ്ളോസുകള്‍ ഉപയോഗിക്കാം. പുറത്ത് നമ്മള് ഇടുന്ന ചെരുപ്പുകളില് ധാരാളം ബാക്ടീരിയകളും അഴുക്കും ഉണ്ടായിരിക്കും. വീടിനുള്ളില്‍ ഉപയോഗിക്കാന്‍ പ്രത്യേകം ഒരെണ്ണം വാങ്ങുന്നത് ശുചിത്വം നിലനിര്‍ത്താന്‍ സഹായിക്കും
ഒരു റേസര്‍ വളരെ കാലം ഉപയോഗിക്കുന്നത് ദോഷം ചെയ്യും. മുഷിഞ്ഞതോ തുരുമ്പിച്ചതോ ആയ റേസറുകള്‍ ചര്‍മത്തിന് ദോഷം ചെയ്യും. സുഗമവും സുരക്ഷിതവുമായ ഷേവിനായി റേസറുകള്‍ പതിവായി മാറ്റുക. കാലഹരണപ്പെട്ട മേക്കപ്പ് സാധനങ്ങളില്‍ ബാക്ടീരിയകള്‍ ഉണ്ടാകുകയും അവ അതില്‍ത്തന്നെ നിലനില്ക്കുകയും ചെയ്യും. അതിനാല്‍ അത്തരം സാധനങ്ങള്‍ ഉപേക്ഷിക്കുക. ചെവി പതിവായി വൃത്തിയാക്കുക. സ്വയം സാധിക്കുന്നില്ലെങ്കില്‍ വിദഗ്ധനെ സമീപിക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക