മിക്കവരുടെയും വീട്ടിൽ ഉണ്ടാവുന്ന ഒരു പഴം ആണ് പേരയ്ക്ക. ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ പഴമാണ് പേരയ്ക്ക. ദിവസവും പേരയ്ക്ക കഴിക്കുന്നത് നിരവധി ആരോഗ്യഗുണങ്ങൾ നൽകുന്നു. അവ എന്തൊക്കെ എന്ന് നോക്കാം
പേരയ്ക്കയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു.
അണുബാധകളിൽ നിന്നും സംരക്ഷിക്കുന്നു.
പേരയ്ക്കയിൽ ഓറഞ്ചിനേക്കാൾ രണ്ട് മടങ്ങ് കൂടുതൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ടെന്ന് വിദഗ്ധർ പറയുന്നു.
ശരീരത്തിലെ ചീത്ത ബാക്ടീരിയകളെയും വൈറസുകളെയും നശിപ്പിക്കാനുള്ള കഴിവ് പേരയ്ക്കയ്ക്കുണ്ട്
പേരയ്ക്കയിൽ ആന്റിമൈക്രോബയൽ ഗുണങ്ങളുണ്ട്
ശരീരത്തിലെ കാൻസർ കോശങ്ങളെ നിർവീര്യമാക്കാനും കുറയ്ക്കാനും സഹായിക്കുന്ന ശക്തമായ ആന്റിഓക്സിഡന്റായ ലൈക്കോപീൻ കൊണ്ട് സമ്പന്നമാണ് പേരയ്ക്ക.
പേരയ്ക്കയ്ക്ക് കാൻസർ കോശങ്ങളുടെ വളർച്ച തടയാൻ കഴിയുമെന്ന് പുതിയ പഠനത്തിൽ പറയുന്നു.
പേരയ്ക്കയ്ക്ക് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് തടയുന്നു.
പേരയ്ക്കയിൽ അടങ്ങിയിരിക്കുന്ന സോഡിയം, പൊട്ടാസ്യം എന്നിവയുടെ ഉയർന്ന ഉള്ളടക്കം രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു. ഇത് ഹൈപ്പർടെൻഷൻ ഉള്ളവർക്ക് പ്രത്യേകിച്ചും സഹായകരമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക