ഭക്ഷണവും വ്യായാമവും അടക്കമുള്ള ജീവിതരീതികളിലൂടെ നമുക്ക് ആരോഗ്യം സംരക്ഷിക്കാം. ഒരു മുതിര്‍ന്ന വ്യക്തി ദിവസത്തില്‍ തന്നെ ഇത്ര സമയം വ്യായാമത്തിന് ചിലവിടേണ്ടതുണ്ട് എന്ന് അറിയാമോ?
നടത്തം ആണ് വ്യായാമം എങ്കിൽ ദിവസത്തില്‍ ഒരാള്‍ 10,000 അടി നടക്കണം എന്നാണ് വിദഗ്ധർ പറയാറ്.
ഹൃദയാരോഗ്യത്തെ സംരക്ഷിച്ചുനിര്‍ത്തുന്നതിന് ഏറ്റവും അനുയോജ്യമായ വ്യായാമരീതിയാണ് നടത്തം. ഹൃദ്രോഗങ്ങളകറ്റാനും ഹൃദ്രോഗങ്ങള്‍ മൂലമുള്ള അകാലമരണത്തെ പ്രതിരോധിക്കാനുമെല്ലാം നടത്തം സഹായിക്കുന്നു.
നാം കഴിക്കുന്ന ഭക്ഷണത്തില്‍ നിന്ന് ആവശ്യമായ പോഷകങ്ങള്‍ വലിച്ചെടുത്ത് ദഹനപ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനും അതിലൂടെ ആകെ ആരോഗ്യം മെച്ചപ്പെടുത്താനുമെല്ലാം നടത്തം സഹായകമാണ്.
എല്ലുകളെയും പേശികളെയും ബലപ്പെടുത്തുന്നതിനും പതിവായ നടത്തം സഹായിക്കുന്നു.
ശാരീരികാരോഗ്യത്തെ മാത്രമല്ല, മാനസികാരോഗ്യത്തെയും നടത്തം വളരെ പോസിറ്റീവായി സ്വാധീനിക്കും.
സ്ട്രെസ് അകറ്റാനും മനസിന് സന്തോഷം നല്‍കാനും ഉന്മേഷം പകരാനുമെല്ലാം പതിവായ നടത്തം നല്ലതാണ്.
രക്തയോട്ടം വര്‍ധിപ്പിക്കുന്നതിനും നടക്കുന്നത് സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക