ധമനികളെ ബാധിക്കുന്ന സാധാരണ രോഗാവസ്ഥയാണ് ഉയര്‍ന്ന രക്തസമ്മര്‍ദം. സമയത്ത് നിയന്ത്രിച്ചില്ലെങ്കില്‍ അപകടകരമായേക്കാവുന്ന ഒന്നാണ് രക്താതിസമ്മര്‍ദം എന്നും അറിയപ്പെടുന്ന ഉയര്‍ന്ന രക്തസമ്മര്‍ദം. അതുപോലെ തന്നെ പുറമെ തിരിച്ചറിയാന്‍ സാധിക്കാത്ത ഒരവസ്ഥയാണിത്. ഇടയ്ക്കിടെ പരിശോധന നടത്തി രക്തസമ്മര്‍ദ നിരക്കില്‍ വ്യതിയാനമുണ്ടോ എന്ന് പരിശോധിക്കണം. ചില പച്ചക്കറികള്‍ രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നതാണ്.
പൊട്ടാസ്യം, മഗ്നീഷ്യം, ഫോളേറ്റ് എന്നിവയാല്‍ സമ്പന്നമായ ചീര രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായിക്കുന്ന പ്രധാന പച്ചക്കറിയാണ്. രക്തക്കുഴലുകളിലെ സമ്മര്‍ദം കുറയ്ക്കാനും രക്തപ്രവാഹം കൂട്ടാനും ബീറ്റ്റൂട്ടിലുള്ള നൈട്രേറ്റ് സഹായിക്കും. കാരറ്റും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. ബീറ്റ കരോട്ടിന്‍, നാരുകള്‍ എന്നിവയാല്‍ സമൃദ്ധമായ കാരറ്റ് രക്തസമ്മര്‍ദം കുറച്ച് ഹൃദയത്തെ സംരക്ഷിക്കുന്നു.
വെളുത്തുള്ളിയില്‍ കാണുന്ന അല്ലിസിന്‍ എന്ന ഘടകം രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും. ഹൃദയാരോഗ്യത്തിനും വെളുത്തുള്ളി ഉത്തമമാണ്. ആന്റിഓക്സിഡന്റ്, പൊട്ടാസ്യം, വിറ്റാമിന്‍ കെ തുടങ്ങിയ പോഷകങ്ങളാല്‍ സമ്പന്നമാണ് കെയ്ല്‍. ബ്ലഡ് സര്‍ക്കുലേഷന്‍ നിയന്ത്രിച്ച് ഹൃദയാരോഗ്യം സംരക്ഷിക്കാനും കെയ്ല്‍ കഴിക്കാം. രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്ന ലൈക്കോപ്പീന്‍ എന്ന ആന്റിഓക്സിഡന്റ് തക്കാളിയില്‍ അടങ്ങിയിട്ടുണ്ട്. ആന്റി ഇന്‍ഫ്ളമേറ്ററി ഘടകമായ സള്‍ഫോറഫെയ്ന്‍ ബ്രൊക്കോളിയിലുണ്ട. രക്തസമ്മര്‍ദ്ദമുള്ളവര്‍ ഈ പച്ചക്കറികല്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക