ആയുർവേദ ചികിത്സയിൽ പ്രധാന സ്ഥാനത്തുനിൽകുന്ന ഒന്നാണ് തുളസി. വീടുകളിൽ ഉണ്ടാക്കുന്ന മരുന്നുകളിൽ തുളസിയുടെ സ്ഥാനം എടുത്ത് പറയേണ്ടത് തന്നെയാണ്. ബാക്ടീരിയ, ചർമ്മരോഗങ്ങൾ എന്നിവയെ പ്രതിരോധിക്കുവാനും പ്രതിരോധ ശേഷി വർദ്ധിപ്പിക്കുവാനുമാണ് തുളസി ഉപയോഗിക്കുക.
ഇപ്പോഴിതാ പ്രമേഹ സംബന്ധമായ പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്കും തുളസി ഫലപ്രദമാണെന്നാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ശരീരത്തിൽ ഇൻസുലിൻ ഉത്പാദനം കുറയുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാൻ തുടങ്ങുന്നു. പ്രമേഹമുള്ളവർ പഞ്ചസാര നിയന്ത്രിക്കേണ്ടത് വളരെ പ്രധാനമാണ്. അല്ലാത്തപക്ഷം പല തരത്തിലുള്ള വിട്ടുമാറാത്ത രോഗങ്ങളും ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നത് മൂലം വൃക്കയ്ക്ക് ക്ഷതം, ഹൃദയാഘാതം, സ്ട്രോക്ക്, അവയവങ്ങൾക്ക് ക്ഷതം, കണ്ണുകൾക്ക് വേദന എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇവ നിയന്ത്രിക്കുന്നതിൽ തുളസിയ്ക്ക് പ്രധാന പങ്കുവഹിക്കാൻ കഴിയും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർ ദിവസവും രാവിലെ വെറും വയറ്റിൽ 5 മുതൽ 6 വരെ തുളസിയിലകൾ ചവച്ചരച്ച് കഴിയ്ക്കുക. കൂടാതെ തുളസി ചായ കുടിക്കുന്നതും നല്ല ഫലം നൽകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക