നിരവധി ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ഡാര്‍ക്ക് ചോക്കലേറ്റ്. ശരീരത്തിന് ആവശ്യമായ പോഷകങ്ങളുടെ സാന്നിധ്യമുള്ള ഭക്ഷണമാണ് ഡാര്‍ക്ക് ചോക്കലേറ്റ്. മധുരത്തിന് പകരം ചെറിയ ചവര്‍പ്പാണ് കഴിക്കുമ്പോള്‍ അനുഭവപ്പെടുന്നതെങ്കിലും പോഷകങ്ങള്‍ നിരവധി അടങ്ങിയിട്ടുണ്ട്. ഡാര്‍ക്ക് ചോക്ലേറ്റിന്റെ ഗുണങ്ങളെപ്പറ്റി പലര്‍ക്കും അറിയില്ല എന്നതാണ് വസ്തുത.
ചര്‍മത്തെ സൂര്യാഘാതത്തില്‍ നിന്ന് സംരക്ഷിക്കാനുള്ള ശേഷി ഡാര്‍ക്ക് ചോക്കലേറ്റിനുണ്ട്. അതുപോലെ തന്നെ ചര്‍മത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. ഹൃദ്രോഗങ്ങളില്‍ നിന്ന് സംരക്ഷണം നല്കാന് ഡാര്‍ക്ക് ചോക്കലേറ്റിന് കഴിയും. ആന്റിഓക്സിഡന്റുകളായ പോളിഫിനോള്‍സ്, ഫ്ലവനോയിഡ്സ് തുടങ്ങിയവ ഡാര്‍ക്ക് ചോക്കലേറ്റില്‍ അടങ്ങിയിരിക്കുന്നു. രക്തയോട്ടം സുഗമമാക്കാനുള്ള കഴിവ് ഡാര്‍ക്ക് ചോക്കലേറ്റിലുണ്ട്. ഇതിലൂടെ തലച്ചോറിന്റെ പ്രവര്‍ത്തനവും മെച്ചപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക