ദാഹം ശമിപ്പിക്കാനും ഉന്മേത്തിനും എല്ലാവരും ആശ്രയിക്കുന്ന ഒരു പാനീയമാണ് നാരങ്ങാ വെള്ളം. വളരെയധികം ആരോഗ്യ ഗുണങ്ങളും ഈ പാനീയത്തില്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ ചില സമയങ്ങളില്‍ നാരങ്ങാ വെള്ളം കുടിക്കുന്നത് ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്.
വെറും വയറ്റില്‍ നാരങ്ങാ വെള്ളം കുടിക്കുന്നത് എല്ലാവര്ക്കും അനുയോജ്യമല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. വെറും വയറ്റില്‍ നാരങ്ങാ വെള്ളം കുടിക്കുന്നത് പതിവ് ശീലം ആക്കുന്നതിന് മുന്‍പ് വ്യക്തിഗത ആരോഗ്യ സാഹചര്യങ്ങള്‍ പരിഗണിക്കുകയും ഒരു ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുമായി ബന്ധപ്പെടുകയും ചെയ്യേണ്ടത് പ്രധാനമാണ്.
എന്തെന്നാല്‍ നാരങ്ങയിലെ അസിഡിക് സ്വഭാവം ആസിഡ് റിഫ്ലെക്സ് അല്ലെങ്കില്‍ നെഞ്ചെരിച്ചില്‍ എന്നിവ ഉള്ളവരില്‍ അസ്വസ്ഥതകള്‍ക്ക് കാരണമായേക്കാം. അതുപോലെ തന്നെ വെറും വയറ്റില്‍ നാരങ്ങാ വെള്ളം കുടിക്കുന്നതിലൂടെ നാരങ്ങാ വെള്ളത്തിന്റെ അസിഡിറ്റി പല്ലിന്റെ ഇനാമലിനെ നശിപ്പിക്കും. പ്രത്യേകിച്ച് ബ്രഷ് ചെയ്യുന്നതിന് മുന്‍പ് കുടിച്ചാല്‍. വര്‍ധിച്ച അസിഡിറ്റി കാരണം ചിലര്‍ക്ക് വയറ്റില്‍ പ്രശ്നങ്ങളോ അള്‍സറോ അനുഭവപ്പെട്ടേക്കാം.
സിട്രസ് പഴങ്ങളോട് അലര്ജിയുള്ളവരിലോ വയറ് വളരെ സെന്‍സിറ്റീവ് ആയിട്ടുള്ളവരിലോ ഇത് പ്രതികൂലമായി പ്രവര്‍ത്തിക്കാനാണ് സാധ്യത. ഒഴിഞ്ഞ വയറ്റില്‍ കഴിക്കുന്ന ചില മരുന്നുകളുമായി നാരങ്ങ പ്രവര്‍ത്തിക്കുകയും അവയെ ആഗിരണം ചെയ്ത ഫലപ്രാപ്തിയെ ബാധിക്കുകയും ചെയ്യുന്നു.
നാരങ്ങ വെള്ളം രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിച്ചേക്കാം. ഇത് പ്രമേഹമുള്ളവരെ പ്രതികൂലമായി ബാധിക്കുന്നു. നാരങ്ങാ വെള്ളത്തിന് ഒരു ഡൈയൂററ്റിക് സ്വഭാവം ഉണ്ടാവും. അത് തുടര്‍ച്ചയായി മൂത്രമൊഴിക്കുന്നത് വര്‍ധിപ്പിക്കുകയോ നിര്ജലീകരണത്തിക്ക് നയിക്കുകയോ ചെയ്യുന്നു.
ഒഴിഞ്ഞ വയറ്റില്‍ നാരങ്ങാ വെള്ളം കുടിക്കുന്നത് ചിലരില്‍ വിശപ്പ് വര്‍ധിക്കുന്നു. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്ക് നയിക്കുന്നു. നാരങ്ങയില്‍ ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ സി ഉള്ളതിനാല്‍ അത് ഇരുമ്പിന്റെ ആഗിരണത്തെ തടസപ്പെടുത്തുന്നു. ഇത് അനീമിയ ഉള്ള വ്യക്തികളെ പ്രതികൂലമായി ബാധിക്കും. നാരങ്ങ പോലുള്ള സിട്രസ് പഴങ്ങള്‍ വന്‍കുടലില്‍ പുണ്ണ് ഉള്ള വ്യക്തികളില്‍ അതിന്റെ ലക്ഷണങ്ങള്‍ വര്‍ധിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക