തിരുവനന്തപുരം: ഒഡെപെക് വഴി യുഎഇയിലേക്ക് നിയമനം. യുഎഇയിലെ ഒരു പ്രമുഖ കമ്പനിയിലേക്ക് പ്ലാന്റ് ടെക്നീഷ്യൻ (മെക്കാനിക്കൽ, ഇലക്ട്രിക്കൽ) വിഭാഗത്തിലേക്കുള്ള ഒഴിവുകളിലേക്കാണ് നിയമനം. മികച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സ്ഥാപനം വാഗ്ദാനം ചെയ്യുന്നുണ്ട്.
പുരുഷന്മാർക്ക് മാത്രമാണ് ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ സാധിക്കുക. ടെക്നീഷ്യൻ – പ്ലാന്റ് മെക്കാനിക്കൽ വിഭാഗത്തിലും ടെക്നീഷ്യൻ – പ്ലാന്റ് ഇലക്ട്രിക്കൽ വിഭാഗത്തിലുമായി ആകെ പത്ത് ഒഴിവുകളാണുള്ളത്.
ബന്ധപ്പെട്ട മേഖലയില്‍ ഡിഗ്രിയോ ഡിപ്ലോമയോ ആണ് വിദ്യാഭ്യാസ യോഗ്യതയായി ചോദിക്കുന്നത്. മൂന്ന് വർഷത്തെ പ്രവർത്തി പരിചയം വേണം.
പ്രായപരിധി 35 വയസാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികള്‍ക്ക് നവംബർ 18 ന് മുൻപ് [email protected] എന്ന വിലാസത്തിലേക്ക് CV അയക്കുക. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 0471-2329440/41/42/45, 7736496574 എന്ന നമ്പറിൽ ബന്ധപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക