ഉറക്കം നമ്മുടെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. എന്നാൽ ഇന്നത്തെ തിരക്കേറിയ ജീവിതത്തിൽ പലപ്പോഴും ആളുകൾക്ക് വേണ്ടത്ര ഉറങ്ങാൻ സമയം കിട്ടുന്നില്ല. ആവശ്യത്തിന് ഉറങ്ങുന്നത് മനസ്സിന് സമാധാനം നൽകുകയും ദഹനവ്യവസ്ഥയെ ആരോഗ്യത്തോടെ നിലനിർത്തുകയും ചെയ്യുന്നു. കൂടാതെ, രോഗപ്രതിരോധ ശേഷി വർദ്ധിക്കുന്നതായും പഠനങ്ങൾ പറയുന്നു. ഏതൊരു വ്യക്തിയും കുറഞ്ഞത് ഏഴ് മുതൽ ഒമ്പത് മണിക്കൂർ വരെ ഉറങ്ങണം എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
ഏഴ് മണിക്കൂറിൽ താഴെ ഉറങ്ങുമ്പോൾ നിങ്ങളുടെ ശരീരത്തിന് എന്ത് സംഭവിക്കുന്നു എന്ന് നോക്കാം.
ഏഴ് മണിക്കൂറിൽ താഴെ ഉറങ്ങുമ്പോൾ, നിങ്ങളുടെ ശരീരത്തിന് വ്യത്യസ്ത ഉറക്കചക്രങ്ങളിലൂടെ കടന്നുപോകാനുള്ള സമയം കുറവാണ്. ഇക്കാരണത്താൽ, രാവിലെ ഉണർന്നതിനുശേഷം ക്ഷീണം അനുഭവപ്പെടുന്നു. ഈ ക്ഷീണം ദിവസം മുഴുവൻ നിലനിൽക്കും. ഏകാഗ്രത, ശ്രദ്ധ, നിങ്ങൾ ചെയ്യുന്ന ജോലി എന്നിവയെ ഈ ക്ഷീണം പ്രതികൂലമായി ബാധിക്കുന്നു. വേണ്ടത്ര ഉറക്കം ലഭിക്കാത്തത് മൂലം ഒരു വ്യക്തിയുടെ ചിന്തയെയും തീരുമാനമെടുക്കാനുള്ള കഴിവിനെയും പ്രതികൂലമായി ബാധിക്കുന്നു.
ഉറക്കക്കുറവ് മൂലം ശരീരത്തിലെ ഗ്രെലിൻ, ലെപ്റ്റിൻ എന്നീ രണ്ട് ഹോർമോണുകളുടെ ബാലൻസ് തകരാറിലാകുന്നു. വേണ്ടത്ര ഉറക്കം ലഭിക്കാത്തപ്പോൾ, ഗ്രെലിൻ ഹോർമോണിന്റെ അളവ് വർദ്ധിക്കുന്നു. ഇത് വിശപ്പ് വർധിപ്പിക്കുന്നു. പ്രത്യേകിച്ച് കലോറിയും പഞ്ചസാരയും കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കാൻ പ്രേരിപ്പിക്കുന്നു. ഇതോടൊപ്പം, ലെപ്റ്റിൻ ഹോർമോണിന്റെ അളവ് കുറയുകയും ആഹാരം കഴിച്ചാലും മതിയാവാത്തപ്പോലെ തോന്നിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ശരീരം ഭാരം വർദ്ധിക്കാൻ ഇത് പ്രധാന കാരണമാകുന്നു.
ശരീരത്തിന്റെ ആന്തരിക പ്രവർത്തനങ്ങളു ശുദ്ധീകരണവും ഉറങ്ങമ്പോഴാണ് നടക്കുന്നത്. എന്നാൽ ഉറക്കക്കുറവ് കാരണം ശരീരത്തിലെ വിഷാംശം നീക്കം ചെയ്യപ്പെടാതെ ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള സാധ്യത വർദ്ധിക്കുന്നു. ഇതും ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക