നാം ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന ഒഴിച്ച് കൂടാനാവാത്ത ഒന്നാണ് ഉപ്പ്. എന്നാൽ ഉപ്പിന്റെ ഉപയോഗം പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും എന്നാണ് വിദഗ്ധർ പറയുന്നത്.
സോഡിയം എന്ന് ഘടകം ശരീരത്തിൽ കൃത്യമായി എത്തുന്നത് ഉപ്പിലൂടെയാണ്. എന്നാൽ ഉപ്പ് അമിതമായി കഴിച്ചാൽ അത് പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും.
ഉപ്പ് അമിതമായി കഴിക്കുന്നത് പ്രമേഹ സാധ്യത വർദ്ധിപ്പിക്കുന്നതായി പുതിയ പഠനം പറയുന്നു.
ഉപ്പ് പരിമിതപ്പെടുത്തുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങളും ഉയർന്ന രക്തസമ്മർദ്ദവും കുറയ്ക്കും.
ഉപ്പ് ഒഴിവാക്കുന്നത് ടൈപ്പ് -2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു എന്നും പഠനങ്ങൾ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക