ഞായറാഴ്ച നടക്കുന്ന ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ ഡിസ്നി+ ഹോട്ട്സ്റ്റാറിലൂടെ സൗജന്യമായി കാണാന്‍ അവസരം. സൗജന്യ സബ്സ്ക്രിപ്ഷന് ലഭിക്കുമെന്ന വാര്‍ത്ത റിലയന്‍സ് ജിയോയാണ് പങ്കുവച്ചത്.
ജിയോ പ്രീപെയ്ഡ് മൊബൈല്‍ പ്ലാന്‍ ഉപയോക്താക്കള്‍ക്കാണ് സൗജന്യമായി ലോകകപ്പ് കാണാന്‍ അവസരം. തെരഞ്ഞെടുത്ത പ്രീപെയ്ഡ് പ്ലാനുകളില്‍ ഡിസ്നി ഹോട്ട്സ്റ്റാറിന്റെയും മറ്റ് സ്ട്രീമിംഗ് ആപ്പുകളുടെയും സൗജന്യ സബ്സ്ക്രിപ്ഷനാണ് ജിയോ വാഗ്ദാനം ചെയ്യുന്നത്.
ജിയോ 328 രൂപ പ്ലാന്‍: ഈ പ്ലാന്‍ 28 ദിവസത്തേക്ക് പ്രതിദിനം ഒന്നര ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. ഇതിനൊപ്പം ഡിസ്നി+ ഹോട്ട്സ്റ്റാറിലേക്ക് മൂന്നു മാസ സബ്സ്ക്രിപ്ഷന് ആസ്വദിക്കാനും സാധിക്കും.
ജിയോ 388 രൂപ പ്ലാന്‍: 28 ദിവസ കാലയളവില്‍ പ്രതിദിനം രണ്ട് ജിബി ഡാറ്റ പരിധി. ഒപ്പം ഡിസ്നി+ ഹോട്ട്സ്റ്റാറിലേക്ക് മൂന്നു മാസത്തെ സബ്സ്ക്രിപ്ഷനും.
ജിയോ 758 രൂപ പ്ലാന്‍: ഒന്നര ജിബിയുടെ പ്രതിദിന ഡാറ്റ. വാലിഡിറ്റി 84 ദിവസം. കൂടാതെ മൂന്നു മാസത്തെ ഡിസ്നി+ ഹോട്ട്സ്റ്റാര്‍ സബ്സ്ക്രിപ്ഷനും ലഭിക്കും.
ജിയോ 808 രൂപ പ്ലാന്‍: 84 ദിവസത്തേക്ക് പ്രതിദിനം രണ്ടു ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നതാണ് ഈ പ്ലാന്‍. ഡിസ്നി+ ഹോട്ട്സ്റ്റാറിലേക്കുള്ള മൂന്നു മാസത്തെ സബ്സ്ക്രിപ്ഷനും ലഭിക്കും.
ജിയോ 598 രൂപ പ്ലാന്‍: 28 ദിവസത്തേക്ക് രണ്ടു ജിബി പ്രതിദിന ഡാറ്റയാണ് ഈ പ്ലാനിലെ വാഗ്ദാനം. ഇതിനൊപ്പം ഡിസ്നി+ ഹോട്ട്സ്റ്റാറിലേക്കുള്ള ഒരു വര്‍ഷത്തെ സബ്സ്ക്രിപ്ഷനും ലഭിക്കുമെന്നാണ് മറ്റൊരു പ്രത്യേകത.
ജിയോ 3,178 രൂപ പ്ലാന്‍: ഒരു വര്‍ഷം മുഴുവന്‍ രണ്ടു ജിബി പ്രതിദിന ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കും. ഇതോടൊപ്പം, ഡിസ്നി+ ഹോട്ട്സ്റ്റാറിലേക്ക് ഒരു വര്‍ഷത്തെ സബ്സ്ക്രിപ്ഷനും ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക